മൈഗ്രേഷൻ കോൺക്ലേവ് 2024 : തിരുവല്ലയിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവല്ല : തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണവും സംയുക്തമായി സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടു നിൽക്കുന്ന ആഗോള പ്രവാസി മലയാളി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് – 2024 നാളെ ആരംഭിക്കും. വൈകിട്ട് 4ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ചെയർമാൻ എസ് രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് അമുഖ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ എ പത്മകുമാർ സ്വാഗതം പറയും.

Advertisements

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, കെ ബി ഗണേശ് കുമാർ, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സാഹിത്യകാരൻ ബെന്യാമീൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം എക്സ് എംഎൽഎ, നോർക്കാ റൂട്സ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ജോസ് കെ മാണി എംപി, എംഎൽഎ മാരായ മാത്യു ടി തോമസ്, കെ യു ജെനീഷ്കുമാർ, പ്രമോദ് നാരായൺ, വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി പി ബി ഹർഷകുമാർ എന്നിവർ പ്രസംഗിക്കും. സംഘാടക സമിതി ജോയിൻ്റ് കൺവീനർ റോഷൻ റോയി മാത്യു നന്ദി പറയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സ്റ്റീഫൻ ദേവസി – ശിവമണി ടീമിൻ്റെ മ്യൂസിക്‌ ഈവൻ്റ് നടക്കും .
ഉദ്ഘാടനത്തിനായി 15000 പേരെ ഉൾകൊള്ളാൻ കഴിയുന്ന കൂറ്റൻ പന്തൽ പബ്ലിക് സ്റ്റേഡിയത്തിൽ ഒരുക്കി കഴിഞ്ഞു.
തുടർന്നുള്ള 3 ദിവസങ്ങളിൽ തിരുവല്ല സെൻ്റ് ജോൺസ് ചർച്ച് ഹാൾ, സെൻ്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയം, ശാന്തി നിലയം, തിരുവല്ല ഗവൺമെൻ്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ആഡിറ്റോറിയം, തിരുവല്ല മാർത്തോമാ കോളേജ് എന്നിങ്ങനെ 5 വേദികളിലായി മൈഗ്രേഷൻ കോൺക്ലേവ് നടക്കും.

വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ, നൈപുണി പരിശീലനം, സംരംഭകത്വ വികസനം എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാണ്.
75 വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാന ളിൽ നിന്നുമുള്ള 3000 പ്രതിനിധികൾ പങ്കെടുക്കും. ഓൺലൈനായി ഒരു ലക്ഷത്തി ഇരുപതിനായിരം പേർ പങ്കെടുക്കും.
വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിൻ്റെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് എന്നതാണ് കോൺക്ലേവിൻ്റെ കേന്ദ്ര പ്രമേയം.

പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, പഠിച്ച കോളേജ്, സർവ്വകലാശാല എന്നിവയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെ നൈപുണി പരിശീലനത്തിനും തൊഴിൽ നൽകുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക, സംരംഭകത്വ വികസനം എന്നീ 4 വിഷയങ്ങളിലാണ് കോൺക്ലേവ് പ്രധാനമായും ചർച്ച നടത്തുന്നത്.
പ്രവാസികളുമായി ബന്ധപെട്ട മറ്റു വിഷയങ്ങളും ചർച്ച ചെയ്യും.
ബുധനാഴ്ച രാവിലത്തെ കണക്കനുസരിച്ച് 1, 20,607 പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 19 ന് രാവിലെ വരെ ഓൺലൈൻ രജിസ്ട്രേഷൻ തുടരും.
www.migrationconclave.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.
വാർത്താ സമ്മേളനത്തിൽ
ഡോ : ടി എം തോമസ് ഐസക്, ബന്യാമീൻ (സംഘാടക സമിതി ചെയർമാൻ)
എ പത്മകുമാർ എക്സ് എംഎൽഎ ( ജനറൽ കൺവീനർ)
റോഷൻ റോയ് മാത്യു (ജോയിൻ്റ് കൺവീനർ), റോഷൻ റോയി മാത്യു,
റാണി ആർ നായർ എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.