കോട്ടയം : മതമൗലിക വാദികള്‍ക്ക് രാജ്യത്ത് മറ്റൊരിടത്തും ലഭിക്കാത്ത പിന്തുണ കേരളത്തില്‍ ലഭിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
കോട്ടയം ജില്ലയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ അംഗത്വമെടുത്ത 80ഓളം ന്യൂനപക്ഷ കുടുംബങ്ങൾക്ക് നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൈസ്തവരെ നേരില്‍കാണുന്നതിന് എകെജി സെന്ററിന്റെയോ കോണ്‍ഗ്രസ് നേതാക്കളുടെയോ അനുവാദം വാങ്ങേണ്ട കാര്യമില്ല. ബിജെപി പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ ദിനത്തില്‍ ആശംസകളറിയിക്കാന്‍ ക്രൈസ്തവ ഭവനങ്ങളില്‍ എത്തിയപ്പോള്‍ ഇരുമുന്നണികളും അങ്കലാപ്പിലായി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തൊരിടത്തും ഒരു വിഭാഗത്തിനുമെതിരെ അക്രമം ഉണ്ടായിട്ടില്ല. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.