എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് കൊച്ചിയില്‍ 20ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും; കോണ്‍ഫറന്‍സ് 21 മുതല്‍ 23 വരെ

കൊച്ചി: എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് (ജി എ എഫ് 8) 21 മുതല്‍ 23 വരെ കൊച്ചിയിലെ ഐ.എം.എ ഹൗസില്‍ നടക്കും. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ 20ന് വൈകിട്ട് 4ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യും.

Advertisements

ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് സെക്ഷന്‍ ഓഫ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയും ഐ.സി.എ.ആര്‍ന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും,സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ് ഇന്ത്യയും (എസ് ഓ എഫ് റ്റി ഐ )സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.കേന്ദ്ര ഗവണ്മെന്റിന്റെ കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന,ഐ.സി.എ.ആര്‍ന്റെ കീഴിലുള്ള സ്ഥാപനമാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അക്വ, ഫിഷറീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഫറന്‍സില്‍ സംഗമിക്കും. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, ജന്‍ഡര്‍ വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി മുന്നൂറിലേറെപ്പേര്‍പങ്കെടുക്കും. 20 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 6 വിഷയങ്ങളിലായിരിക്കും പ്രബന്ധങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒപ്പം വിവിധ അന്തര്‍ദേശീയ സംഘടനകളുടെ പത്ത് സ്‌പെഷ്യല്‍ സെഷനുകളും ഉണ്ടാകും. ഐക്യ രാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, പസിഫിക് കമ്മ്യുണിറ്റി, ബി ഒ ബി പി, ഐ സി എസ് എഫ് എന്നിവയുടെ ശ്രദ്ധേയ സാന്നിധ്യവും ഉണ്ടാവും.

സുസ്ഥിര മത്സ്യബന്ധന,മത്സ്യകൃഷി രംഗത്ത് ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ഇത്തവണത്തെ ആഗോള കോണ്‍ഫറന്‍സിന്റെ പ്രമേയം. ഫിഷറീസ് മേഖലയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചര്‍ച്ചയാകും. അക്വ, ഫിഷറീസ് രംഗങ്ങളില്‍ ലിംഗനീതിയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രയോഗികമായ പരിഹാരം കാണാനും കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു.

ഇക്കൊല്ലത്തെ ആഗോള കോണ്‍ഫറന്‍സ് ഇന്ത്യയില്‍ നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐ.സി.എ.ആര്‍-സിഫ്റ്റിന്റെ ഡയറക്ടറും, കോണ്‍ഫറന്‍സിന്റെ സംഘാടക സെക്രട്ടറിയുമായ ഡോ. ജോര്‍ജ് നൈനാന്‍ പറഞ്ഞു.

എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി രണ്ട് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഒന്ന് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ എം ആർ )നിയന്ത്രണത്തിനായുള്ള ഇടപെടലുകള്‍: ആരോഗ്യ വിജ്ഞാനം പ്രയോജനപ്പെടുത്തല്‍ (ഇന്റർവെൻഷൻ ഫോർ കണ്ട്രോൾ ഓഫ് എ എം ആർ : ഹാർനെസ്സിങ് വൺ ഹെൽത്ത്‌ നോളേഡ്ജ് ), രണ്ട് ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ അന്താരാഷ്ട്ര വര്‍ഷവുമായി ബന്ധപ്പെട്ട് ആര്‍ട്ടിസാനല്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറിന്റെ ഭാഗമായി, ചെറുകിട മത്സ്യബന്ധനം: അതിന്റെ ആഗോളവും പ്രാദേശികവുമായ പ്രാധാന്യം (സ്മാൾ -സ്കാൽ ഫിഷറീസ് : ഇട്സ് ഗ്ലോബൽ ആൻഡ് റീജിയണൽ സിഗ്നിഫിക്കൻസ് )

ഡോ.ജോര്‍ജ് നൈനാന്‍ ഐ.സി.എ.ആര്‍-സിഫ്റ്റ് കൊച്ചി ഡയറക്ടര്‍,ജിഎഎഫ്8 ഓര്‍ഗനൈസിങ് സെക്രട്ടറി, ഡോ. നികിത ഗോപാല്‍ ഐ.സി.എ.ആര്‍-സിഫ്റ്റ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ജിഎഎഫ്8 ഓര്‍ഗനൈസിംഗ് സെക്രട്ടറി, ചെയര്‍ ജിഎഎഫ് സെക്ഷന്‍ ഓഫ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റി – എന്നിവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.