ആലപ്പുഴ സ്വദേശിനിയായ എട്ട് വയസുകാരി ദുബൈയില്‍ നിര്യാതയായി; മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ദുബൈ: മലയാളി വിദ്യാര്‍ഥിനി ദുബൈയില്‍ നിര്യാതയായി. ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ ഐറിസാണ് (എട്ട് വയസ്) മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisements

മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Hot Topics

Related Articles