കേന്ദ്ര സർക്കാരിന്റെ ഒൻപതാം വാർഷികം ഇന്ന്; ജനസമ്പർക്ക അഭിയാൻ പരിപാടിക്ക് ഇന്ന് തുടക്കം

ന്യൂഡൽഹി :നരേന്ദ്രമോദി സർക്കാർ
അധികാരത്തിൽ വന്ന് ഇന്ന് ഒമ്പതുവർഷം പൂർത്തിയാകുന്നു.

Advertisements

രണ്ടാംമോദി സർക്കാരിന്റെ നാലാം
വാർഷികവും എൻ.ഡി.എ. ഭരണത്തിന്റെ ഒമ്പതാം വാർഷികവുമാണ് ഈ മാസം 30 മുതൽ ആഘോഷിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടനുബന്ധിച്ച് സർക്കാരിന്റെ പ്രവർത്തനനേട്ടങ്ങൾ വിശദീകരിക്കാൻ ഒരുമാസത്തെ ജനസമ്പർക്ക അഭിയാൻ പരിപാടിക്ക് തുടക്കമായി.

ഈവർഷം നടക്കുന്ന നാലു നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനും പാർട്ടിയെ സജ്ജമാക്കാനുള്ള നടപടികൾക്ക് ഇതോടൊപ്പം ബി.ജെ.പി രൂപം നൽകും.

2014 മേയ് 26ന് ഒന്നാം സർക്കാരും 2019 മേയ് 30ന് രണ്ടാം സർക്കാരും അധികാരമേറ്റു.

സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ താഴെത്തട്ടു മുതൽ ദേശീയതലം വരെയാണ് വിവിധ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുക.

Hot Topics

Related Articles