തിരുവനന്തപുരം:തൃശൂരിലെ പാടൂർ സ്കൂളിൽ 22 വർഷത്തോളം ഫിസിക്സ് പഠിപ്പിച്ചിരുന്ന ഫൈസൽ എന്ന അധ്യാപകൻ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു. കാരണം ക്ലാസിലിരുന്ന കുട്ടികളൊക്കെ പരീക്ഷയിൽ തോറ്റു. ഇത് സ്ഥിരം പതിവായപ്പോൾ ഇയാളുടെ യോഗ്യത പരിശോധിക്കാൻ തീരുമാനമായി.
ഇയാൾ കാണിച്ച ബിഎസ് സി, എംഎസ് സി ഫിസിക്സ് സർട്ടിഫിക്കറ്റുകൾ മൈസൂരിലെയും ബാംഗ്ലൂരിലെയും യൂണിവേഴ്സിറ്റികളുടേതായിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു.
നേരത്തെ അലിമൽ സ്കൂളിൽ ഫിസിക്സ് അധ്യാപകനായിരുന്നു. അവിടെ ദേശീയ ഗാനം ആലപിക്കുന്നത് തടയാൻ ഇയാൾ ശ്രമിച്ചിരുന്നതായി പരാതിയുണ്ട്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ സ്കൂളിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഫൈസലിന് ഇസ്ലാമിക മതമൗലിക സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ഉൾപ്പെടെ സമരം നയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇയാളെ അന്വേഷണ വിധേയമായി ആദ്യം സസ്പെൻറ് ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസം വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടു. സർവ്വീസിലിരിക്കുന്ന അധ്യാപകരെ പിരിച്ചുവിടുക എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ നടപടിയാണ് ഉണ്ടായത്. ജനവരി 10നാണ് ഫൈസലിനെ അധ്യാപകസ്ഥാനത്ത് നിന്നും ഡിസ്മിസ് ചെയ്തത്.
സഹപ്രവർത്തകരായ സ്ത്രീകളോട് അപമര്യാദയോടെ പെരുമാറിയ ഒട്ടേറെ സംഭവങ്ങളും ഉണ്ട്. അതുപോലെ വിദ്യാർത്ഥികളെ തല്ലിയ സംഭവങ്ങളിൽ നിരവധി പരാതികൾ സ്കൂളിന് ലഭിച്ചിരുന്നു.
ഇയാൾ ഇതുവരെ സ്കൂളിൽ നിന്നും ഒരു കോടിയോളം തുക ശമ്ബളമായി കൈപ്പറ്റിയിട്ടുണ്ട്. ഈ പണം തിരിച്ചുപിടിച്ച് പൊതുഖജനാവിലേക്ക് അടയ്ക്കാനും പരാതിയിലുണ്ട്. ഇതിൽ തിരുമാനമായിട്ടില്ല. മിക്കവാറും ഇയാളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന് തന്നെയാണ് സൂചന.