കോട്ടയം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരം തിങ്കളാഴ്ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന മത്സരത്തിൻ്റെ ഉദ്ഘാടനം രാവിലെ പത്തിന് സഹകരണ -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ സന്ദേശം നൽകും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ , ആസൂത്രണ സമിതി അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ, പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ ധീരജ് കുമാർ എന്നിവർ പങ്കെടുക്കും. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു സ്വാഗതവും ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സി.എൻ. സുബാഷ് നന്ദിയും പറയും.