വാഴൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു ; കൂടുതൽ വിവരങ്ങൾ അറിയാം

വാഴൂർ : വാഴൂർ ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് നടപടികളാരംഭിച്ചു.
70 ഹെക്ടർ സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതിയിൽ 12,250 തെങ്ങുകൾക്ക് തടം തുറക്കൽ, ജൈവ-ജീവാണു വളം, കക്ക, രാസവളം എന്നിവയുടെ പ്രയോഗം, തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി മരുന്ന് തളിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചെലവിൻ്റെ 50 ശതമാനം തുക പദ്ധതി ആനുകൂല്യമായി നൽകും. പദ്ധതിയിൽ ചേരുന്നതിനുള്ള അപേക്ഷ ഫോറം വാർഡ്തല കൺവീനർമാരുടെ പക്കൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷ, വസ്തുവിന്റെ തന്നാണ്ട് കരമടച്ച രസീത്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി, എന്നിവ മുൻകൂട്ടി അറിയിപ്പ് നൽകി പുളിക്കൽകവല, കൊടുങ്ങൂർ, ചാമംപതാൽ എന്നിവിടങ്ങളിൽ കൃഷി വകുപ്പുദ്യോഗസ്ഥർ മുഖേന സ്വീകരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. റെജി അറിയിച്ചു.

Hot Topics

Related Articles