നെഞ്ചിലുമ്മവച്ച പന്തിനെ , വായുവിൽ കിടന്ന് ഇടം കാലിലെടുത്തൊരു ഗോൾ ! ഇത് മെസി മാജിക്ക് ; വീഡിയോ കാണാം

ക്ലെര്‍മന്‍: ഫ്രഞ്ച് ലീഗില്‍ അത്ഭുത ഗോള്‍ വിരിയിച്ച്‌ ഫുട്ബോള്‍ മിശിഹാ ലിയോണല്‍ മെസി. ക്ലെര്‍മന്‍ ഫുട്ടിനെതിരായ മത്സരത്തിലെ രണ്ടാം ഗോളാണ് ഫുട്ബോള്‍ ലോകത്തിന് വിരുന്നായത്. മൈതാന മധ്യത്തുനിന്ന് ലഭിച്ച അസിസ്റ്റില്‍ പന്ത് നെഞ്ചില്‍ സ്വീകരിച്ച ശേഷം ബൈസിക്കിള്‍ കിക്കിലൂടെ വല ചലിപ്പിക്കുകയായിരുന്നു ലിയോ.

ഫ്രഞ്ച് ലീഗ് വണ്‍ സീസണിലെ ആദ്യ മത്സരത്തില്‍ മെസിയും നെയ്‌മറും കളംനിറഞ്ഞപ്പോള്‍ പിഎസ്‌ജി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ക്ലെര്‍മന്‍ ഫുട്ടിനെ തോല്‍പ്പിച്ചത്. ലിയോണല്‍ മെസി ഇരട്ടഗോള്‍ നേടിയപ്പോള്‍ നെയ്മര്‍, ഹക്കീമി, മാര്‍ക്കീനോസ് എന്നിവരും ഗോള്‍പട്ടികയില്‍ ഇടം പിടിച്ചു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ലിവര്‍പൂളിന് സമനിലയോടെ തുടക്കമായി. ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിവന്ന ഫുള്‍ഹാമിനോട് കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു ലിവര്‍പൂള്‍. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 80-ാം മിനിറ്റില്‍ സൂപ്പര്‍താരം മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവര്‍പൂള്‍ സമനില നേടിയത്. മുപ്പത്തിരണ്ടാം മിനിറ്റില്‍ സെര്‍ബിയന്‍ താരം അലക്സാണ്ടര്‍ മിത്രോവിച്ചിലൂടെ ഫുള്‍ഹാമാണ് ആദ്യം മുന്നിലെത്തിയത്.

രണ്ടാം പകുതിയില്‍ ഉറുഗ്വേന്‍ താരം ഡാര്‍വിന്‍ന്യൂനെസിന്‍റെ വരവോടെയാണ് ലിവര്‍പൂള്‍ ഉണര്‍ന്നത്. ലിവര്‍പൂളിനായി ആദ്യമായി കളത്തിലിറങ്ങി 15 മിനിറ്റിനുള്ളില്‍ ന്യൂനസ് സമനില ഗോള്‍ നേടി. 72-ാം മിനിറ്റില്‍ മിത്രോവിച്ചിന്‍റെ രണ്ടാം ഗോളിലൂടെ ഫുള്‍ഹാം ലിവര്‍പൂളിനെ വിറപ്പിച്ചു. കഴിഞ്ഞ സീസണില്‍ രണ്ടാം ഡിവിഷനില്‍ 43 ഗോള്‍ നേടിയ താരമാണ് മിത്രോവിച്ച്‌. ഫുള്‍ഹാം അട്ടിമറിജയം പ്രതീക്ഷിച്ചെങ്കിലും സലാ ലിവര്‍പൂളിന്‍റെ രക്ഷകനായി. ഈ മാസം 16ന് ക്രിസ്റ്റല്‍ പാലസിനെതിരെയാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം.

Hot Topics

Related Articles