അമേരിക്കയിൽ പോലും ആവേശം നിറച്ച് സഞ്ജു; സഞ്ജു ടീമിലുണ്ടെന്നു പറഞ്ഞപ്പോഴുണ്ടായ പ്രകമ്പനത്തിൽ രോഹിത് പോലും വിറച്ചു; നാലാം ട്വന്റി 20യിൽ വിജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ; വീഡിയോ കാണാം

ഫ്‌ളോറിഡ: സഞ്ജു സാംസൺ എന്ന മലയാളിപ്പയന്റെ ഫാൻ ബേസ് എവിടെ വരെയുണ്ടെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അയർലൻഡിലും, വെസ്റ്റ് ഇൻഡീസിലും കണ്ട ഫാൻസാവേശം, ഏറ്റവും ഒടുവിൽ അമേരിക്കയിലും കണ്ടു. രോഹിത്തിനെ പോലും ഞെട്ടിച്ചതായിരുന്നു ആ പ്രകടനം. ടീമിൽ സഞ്ജുവുണ്ടെന്നു പറഞ്ഞപ്പോഴുണ്ടായ പ്രകമ്പനത്തിൽ രോഹിത്ത് ഒന്ന് പതറിയെങ്കിലും, ആ പതറിച്ച ഒട്ടും പ്രകടമാകാതെ ടീം ഇന്ത്യ വിജയം സ്വന്തമാക്കി. ഇതോടെ മൂന്നു മത്സരങ്ങൾ വിജയിച്ച് ഇന്ത്യ പരമ്പരയും പോക്കറ്റിലാക്കി. സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, കരിയറിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ഒരുപാട് ആരാധകർ ലോകമെമ്പാടും ഉണ്ട് എന്നത് ക്രിക്കറ്റ് പ്രേമികൾക്ക് അദ്ദേഹത്തിനോടുള്ള ഇഷ്ടം വെളിവാക്കുന്നതായി.

Advertisements

ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ് എന്നിവർ ടീമിലെത്തി. നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്‌ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്‌സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് 44 റൺസ് എടുത്ത് റിഷഭ് പന്തും പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്‌സും അടക്കം 30 റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20 റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്‌സർ പട്ടേലും ഇന്ത്യൻ സ്‌കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംങിൽ ഒരിക്കൽ പോലും വിൻഡീസിന് ഇന്ത്യയ്ക്ക് വെല്ലുവിളിയാകാൻ സാധിച്ചതേയില്ല. ഇടയ്‌ക്കൊക്കെ ആളിക്കത്തിയ ബാറ്റർമാരെ കൃത്യമായ ഇടവേളയിൽ ഇന്ത്യൻ ബൗളർമാർ എറിഞ്ഞു തളർത്തി. നിക്കോളാസ് പൂരാനും , റോപമാൻ പവലും (24) മാത്രമാണ് അൽപമെങ്കിലും പൊരുതി നോക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി ആവേശ്ഖാനും , അക്‌സർ പട്ടേലും , രവി ബിഷ്‌ണോയിയും രണ്ടു വീതവും, അർഷർദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി.

Hot Topics

Related Articles