വൈക്കത്ത് ദുരിതാശ്വാസ ക്യാമ്പിൽ പ്രകൃതി വിരുദ്ധ പീഡനം; മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മറവൻതുരുത്ത് സ്വദേശി പിടിയിൽ

വൈക്കം: ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന 15 കാരനെ പ്രകൃതി വിരുദ്ധലൈംഗീകതയ്ക്ക് വിധേയനാക്കാൻ ശ്രമിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് മറവൻതുരുത്ത് വാലയിൽ കോളനിയിൽ ബിജു (49)വിനെ പോലിസ് അറസ്റ്റു ചെയ്തു. മറവൻതുരുത്ത് ഗവൺെമന്റ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 15 കാരന്റ 12 കാരിയായ സഹോദരി സഹോദരനെ മുതിർന്ന ഒരാൾ ഉപദ്രവിക്കുന്നതായി ക്യാമ്പിലുണ്ടായിരുന്നവരെ അറിയിച്ചതിനെ തുടർന്ന് ക്യാമ്പിലുണ്ടായിരുന്നവർ തലയോലപറമ്പ് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles