തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമായി : ജില്ലയിലെ ബൂത്ത്കളിൽ മോക്ക് പോളിങ് ആരംഭിച്ചു

കോട്ടയം : ജില്ലയിലെ ബൂത്ത്കളിൽ മോക്ക് പോളിങ് ആരംഭിച്ചു.  ഏറ്റവും കുറഞ്ഞത് 50 വോട്ടുകളാണ് രേഖപ്പെടുത്തുക. രാഷ്ട്രീയപാർട്ടി പ്രതിനിധികളായി 2 പേർ ഉണ്ടെങ്കിൽ യഥാർഥ പോളിങ് സമയത്തിന് 90 മിനിട്ട് മുമ്പ് മോക് പോൾ നടത്തണം. നോട്ടയുൾപ്പെടെ എല്ലാ സ്ഥാനാർഥികൾക്കും മോക് പോളിൽ വോട്ടു ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് ഓരോ സ്ഥാനാർഥിക്കും കിട്ടിയ വോട്ട് രേഖപ്പെടുത്തും. മോക് പോളിനുശേഷം വോട്ടിങ് യന്ത്രങ്ങൾ ക്ലിയർ ചെയ്തശേഷമാണ് യഥാർഥ പോളിങ് ആരംഭിക്കുക.

Hot Topics

Related Articles