അജു വർഗീസ് അങ്ങനെ പിന്നണി ഗായകനായി : ഗുരുവായൂർ അമ്പലനടയിലെ ആദ്യ ഗാനം പുറത്തിറങ്ങി റിലീസ് മെയ് 16 ന്

സിനിമ ഡെസ്ക് : ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ” എന്ന ചിത്രത്തില്‍ നടൻ അജു വർഗീസ് ആദ്യമായി ആലപിച്ച ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.വിനായക് ശശികുമാർ എഴുതി അങ്കിത് മേനോൻ സംഗീതം പകർന്ന് അജു വർഗീസ് ആലപിച്ച ” കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധ കാമുകാ…” എന്ന ഗാനമാണ് റിലീസായത്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറില്‍ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തില്‍നിഖില വിമല്‍, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു.ചിത്രം മെയ് 16 ന് തിയറ്ററുകളിലെത്തും.

Hot Topics

Related Articles