ഇമാക്  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 

കൊച്ചി : ഇവൻ്റ് മാനേജ്മെൻ്റ് അസോസിയേഷൻ ഓഫ് കേരള (ഇമാക് ) 2024 – 2026  കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് രാജു   കണ്ണമ്പുഴ,  ജനറൽ സെക്രട്ടറി – ജിൻസി തോമസ്  ട്രഷറർ – ബഹനൻ കെ അരീക്കൽ , വൈസ് പ്രസിഡന്റ്‌ – ജുബിൻ ജെ ജോൺ,  ജോയിന്റ് സെക്രട്ടറി  – മുഹമ്മദ് സാദിഖ്  എന്നിവരാണ്  2024 – 2026 വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട  ഭാരവാഹികൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ വിവിധ ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01 ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘രൂപീകരിച്ചത്.

Hot Topics

Related Articles