ഇതിഹാസ തുല്യമായ പടിയിറക്കം ; സുനിൽ ഛേത്രിയ്ക്ക് ഫിഫയുടെ ആദരം 

ന്യൂസ് ഡെസ്ക് : വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിക്ക് ആദര സൂചകമായി പോസ്റ്റ് പങ്കുവച്ച്‌ ഫിഫ.സജീവ ഫുടബോളർമാരില്‍ ഏറ്റവും അധികം അന്താരാഷ്‌ട്ര ഗോളുകള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ. തൊട്ടു മുന്നിലുള്ളത് അർജൻ്റൈൻ താരം ലയണല്‍ മെസിയും പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്. ഇതിഹാസമായി വിരമിക്കുന്നു എന്ന കുറിപ്പോടെയുള്ള ഇവർ മൂവരുടെ‌യും ചിത്രമാണ് ഫിഫ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. 

Advertisements

2022ലാണ് ഇതേ ചിത്രം ഫിഫ ആദ്യമായി പങ്കുവയ്‌ക്കുന്നത്. ഇത് വീണ്ടും റീപോസ്റ്റ് ചെയ്യുകയായിരുന്നു. റൊണാള്‍ഡോ 206 മത്സരങ്ങളില്‍ നിന്ന് 128 ഗോളുകള്‍ നേടിയപ്പോള്‍ അർജൻ്റീനയുടെ നായകൻ 106 തവണ വലകുലുക്കി. ഛേത്രിയുടെ സമ്ബാദ്യം 94 ഗോളുകളാണ്. 108 ഗോള്‍ നേടിയ ഇറാൻ താരം അലി ദേയ് ആണ് എക്കാലത്തെയും ഗോള്‍ സ്കോറർമാരില്‍ മൂന്നാം സ്ഥാനക്കാരൻ. 39-കാരനായ ഛേത്രി ഇന്നാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തിന് അകത്തും പുറത്തുമായി ഒൻപത് ക്ലബുകള്‍ക്കായി ഇന്ത്യൻ താരം ബുട്ട് കെട്ടിയിട്ടുണ്ട്.

Hot Topics

Related Articles