‘ലെറ്റ് ലൂസു’മായി ആപ്പിൾ; പ്രത്യേക പരിപാടിയിൽ അവതരിപ്പിക്കുന്നത് വരും തലമുറ ഐപാഡ് പ്രോ, ആപ്പിൾ ‘പെൻസിൽ’ ഉൾപ്പെടെയുള്ളവ

ന്യൂസ് ഡെസ്ക്ക് : പുതിയ ഐപാഡുകളും പെൻസിലുമായി ആപ്പിളെത്തുന്നു. മേയ് എഴിന് കാലിഫോർണിയയിലെ കുപ്പെർടിനോയിലുള്ള ആപ്പിൾ പാർക്കിൽ ‘ലെറ്റ് ലൂസ്’ എന്ന പേരിലാണ് കമ്പനിയുടെ പ്രത്യേക പരിപാടി നടക്കുന്നത്. വരും തലമുറ ഐപാഡ് പ്രോ, ഐപാഡ് എയർ മോഡലുകൾ, പുതിയ ആപ്പിൾ പെൻസിൽ ഉൾപ്പടെയുള്ളവയാണ് ഈ പരിപാടിയിൽ അവതരിപ്പിക്കുക. 

പരിപാടി ആപ്പിളിന്റെ യൂട്യൂബ് ചാനലിലും ഔദ്യോഗിക വെബ്‌സൈറ്റിലും മേയ് ഏഴിന് 7.30 ന് ലൈവായി കാണാം. എക്സിലെ തന്റെ അക്കൗണ്ടിലൂടെ ആപ്പിൾ മേധാവി ടിം കുക്കാണ് അന്നേ ദിവസം അവതരിപ്പിക്കുന്ന ഉല്പന്നങ്ങളെ കുറിച്ച് സൂചനകൾ നല്കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ പെൻസിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ചാണ് പോസ്റ്റിലെ സൂചനകളെറെയും. ഐപാഡ് എയറിന് പുതിയ കളർ ഓപ്ഷനുകളുണ്ടായേക്കും. ഒഎൽഇഡി പാനലോടുകൂടിയ ആദ്യ 12.9 ഇഞ്ച് ഐപാഡ് പുതിയ ഐപാഡ് പ്രോ ലൈനപ്പിൽ ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 

എം3 പ്രൊസസറിന്റെ സപ്പോർട്ടോടെ ആയിരിക്കും ഐപാഡ് പ്രോ ലൈനപ്പ് അവതരിപ്പിക്കുന്നത്. ഐപാഡ് എയറിൽ നേരത്തെ അവതരിപ്പിച്ച എം2 പ്രൊസസർ തന്നെയായിരിക്കും. 12.9 ഇഞ്ച്, 11 ഇഞ്ച് എൽഇഡി സ്‌ക്രീനുകളായിരിക്കും ഐപാഡ് എയർ മോഡലുകൾക്കുണ്ടാകുക.

പുറത്തിറങ്ങുന്ന ആപ്പിൾ പെൻസിൽ ഐപാഡ് എയറിലും, ഐപാഡ് പ്രോ ലൈനപ്പിലും ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. മാജിക്ക് കീബോർഡ് ഉൾപ്പെടെ ആപ്പിളിന്റെതായ മറ്റ് ചില ഉല്പന്നങ്ങളും പരിപാടിയിൽ അവതരിപ്പിച്ചേക്കും. ആപ്പിൾ പെൻസിൽ 2നേക്കാൾ കൂടുതൽ കൃതൃതയും കുറഞ്ഞ ലേറ്റൻസിയും ഉയർന്ന പ്രഷർ സെൻസിറ്റിവിറ്റിയും പെൻസിലിന് ഉണ്ടാകും. 

Hot Topics

Related Articles