ആദ്യ ദിനം അടിപതറാതെ ‘നടികർ’ ടൊവിനോ ചിത്രം തിയറ്ററുകളിൽ നിന്ന് ആദ്യ ദിനം നേടിയത് 5.39 കോടി രൂപ

സിനിമാ ഡെസ്ക് : ടൊവിനോ തോമസ് നായകനായി പ്രദര്‍ശനത്തിനെത്തിയ ഏറ്റവും ചിത്രമാണ് നടികര്‍. സംവിധാനം നിര്‍വഹിക്കുന്നത് ലാല്‍ ജൂനിയറാണ്.നായികയായി എത്തുന്നത് ഭാവനയാണ്. ടൊവിനോയുടെ നടികര്‍ ലോകമെമ്പാടുമുള്ള ആയിരത്തിലധികം സ്‍ക്രീനുകളില്‍ ആണ് റിലീസ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.ആദ്യ ദിനത്തില്‍ സിനിമ ബോക്സോഫീസില്‍ നിന്ന് 5.39 കോടി രൂപ സ്വന്തമാക്കിയെന്ന് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വിവരം.നടികറുടെ കേരള പ്രീ സെയില്‍സ് കളക്ഷൻ റിപ്പോര്‍ട്ടനുസരിച്ച്‌ 50 ലക്ഷത്തോളം മുൻകൂറായി നേടിയിട്ടുണ്ട്. മൂവിമാനിയാക് ട്രാക്ക് ചെയ്‍ത 684 ഷോകളില്‍ നിന്നുള്ള കണക്കുകളാണ് പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് സിനിമയുടെ കളക്ഷനെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. 40 കോടിയോളം രൂപ ആണ് സിനിമയുടെ മുതൽമുടക്ക് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ആല്‍ബിയാണ്. സുവിന്‍ എസ് സോമശേഖരനാണ് തിരക്കഥ. അലന്‍ ആന്റണിയും അനൂപ് വേണുഗോപാലുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സും നിര്‍മാണത്തില്‍ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. പ്രശാന്ത് മാധവാണ് പ്രൊഡക്ഷൻ ഡിസൈൻ.

Hot Topics

Related Articles