പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണം : പ്രാഥമിക കുറ്റപത്രം സമർപ്പിച്ച്‌ സിബിഐ

വയനാട് : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമർപ്പിച്ച്‌ സിബിഐ. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് സിബിഐ വേഗത്തില്‍ കുറ്റപത്രം സമർപ്പിച്ചത്. ആഴ്ചകള്‍ നീണ്ട റാഗിംഗും ആള്‍ക്കൂട്ട വിചാരണയും ക്രൂരമായ മർദ്ദനവും മൂലമാണ് ഫെബ്രുവരി 18ന് സിദ്ധാർത്ഥ് മരിക്കുന്നത്.

കേസിലെ സിബിഐ അന്വേഷണം തുടങ്ങിയത് ഈ മാസം ആറിനാണ്. എസ്‌പിഎം സുന്ദർവേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വയനാട് ജില്ലാ പൊലീസ്‌ മേധാവി ടി. നാരായണന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവിനാണ്‌ കേസിന്റെ അന്വേഷണ ചുമതല. എന്നാല്‍ സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിദ്ധാർത്ഥിന്റെ മരണം ഗുരുതര സംഭവമാണെന്ന് ഇന്ന് ഹെെക്കോടതി നിരീക്ഷിച്ചിരുന്നു. മനുഷ്യത്വരഹിതമായ ആക്രമണമാണ് നിരവധി കുട്ടികള്‍ക്ക് മുന്നില്‍ വിദ്യാർത്ഥി നേരിടേണ്ടിവന്നതെന്നും ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ഹെെക്കോടതി വ്യക്തമാക്കി. സിദ്ധാർഥ് മരണപ്പെട്ടതിനെ തുടർന്ന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ എം. ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ പരാമർശം.വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles