പാർക്ക് ലൈറ്റുകള്‍  അത്ര നിസ്സാരക്കാരനല്ല പാർക്ക് ലൈറ്റുകളെ കുറിച്ച്‌ ഫേസ്ബുക് പോസ്റ്റുമായി എം വി ഡി

പാർക്ക് ലൈറ്റുകളെ കുറിച്ച്‌ ഫേസ്ബുക് പോസ്റ്റുമായി എം വി ഡി. ഹെഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യണമെങ്കില്‍ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട് അതാണ് പാർക്ക് ലൈറ്റുകള്‍ എന്നാണ് എം വി ഡി കുറിച്ചത്.വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡുവക്കില്‍ കുറച്ചു നേരം പാർക്ക് ചെയ്യുമ്പോള്‍ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് വരാനും അപകടങ്ങള്‍ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകള്‍ പ്രധാനമായും ഉപകരിക്കുന്നത്.വെളിച്ചക്കുറവുള്ളപ്പോള്‍ ഓട്ടത്തിലും ഈ ലൈറ്റിടുന്നത് മാതൃകാപരമായ ഒരു സുരക്ഷാശീലമാണ്.

പാർക്ക് ലാമ്പിനെ ക്ലിയറൻസ് ലാമ്പ് എന്നും പറയാറുണ്ട്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൻ്റെ വലുപ്പം, തരം എന്നിവ മറ്റു റോഡുപയോക്തക്കള്‍ക്ക് പെട്ടെന്ന് മനസ്സിലാകാനും ഇത് സഹായിക്കുന്നു. ഈ ലൈറ്റുകള്‍ ബാറ്ററിയില്‍ നിന്നും വളരെ കുറച്ചു വൈദ്യുതി മാത്രമേ എടുക്കുന്നുമുള്ളു. ഇതിൻ്റെ ആധുനിക പതിപ്പാണ്  ഡി ടി ആർ എൽ പകല്‍സമയത്തും പുക/മഞ്ഞു നിറഞ്ഞ പ്രദേശങ്ങളില്‍ ഇവ അപകടസാദ്ധ്യത കുറയ്ക്കുന്നുവെന്നും എം വി ഡിയുടെ പോസ്റ്റില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡുവക്കില്‍ വാഹനം നിർത്തിയിടുമ്പോള്‍ ഹെഡ് ലൈറ്റ് ഓഫാക്കാത്തത് മറ്റുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകായും ഈ ചെറിയ ‘മറവി’ ഒരു നിരപരാധിയുടെ ജീവൻ വരെ അപായപ്പെടുത്തിയേക്കുന്നുവെന്നും എം വി ഡി കുറിച്ചത്.

Hot Topics

Related Articles