“ഗരുഡാ പ്രീമിയം ആദ്യയാത്രയിൽ ഡോർ തകർന്നു”:വാർത്ത അടിസ്ഥാന രഹിതം ; സംഭവിച്ചത് ഡോറിന്റെ എമർജൻസി സ്വിച്ച് മാന്വൽ മോഡിൽ ആയത് വിശദീകരണവുമായി കെ എസ് ആർ ടി സി 

ഗരുഡ പ്രീമിയം സർവീസിന്റെ ആദ്യ യാത്രയിൽ ഡോർ തകർന്നു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കെ എസ് ആർ ടി സി. ഇന്ന് (O5.05.2024 ) രാവിലെ നാലുമണിക്ക് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ആദ്യ യാത്ര പുറപ്പെട്ട ഗരുഡ പ്രീമിയം സർവീസ് ബസ്സിൻ്റെ ഡോറിന് യാതൊരു മെക്കാനിക്കൽ തകരാറും ഇല്ലായിരുന്നു. ബസ്സിൻ്റെ  ഡോർ എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ പ്രസ്സ് ചെയ്തതിനാൽ ഡോർ മാന്വൽ മോഡിൽ ആകുകയും ആയത് റീസെറ്റ് ചെയ്യാതിരുന്നതും ആണ് തകരാറ് എന്ന രീതിയിൽ പുറത്തുവന്ന വാർത്ത. ബസ് സുൽത്താൻബത്തേരിയിൽ എത്തിയശേഷം ഡോർ എമർജൻസി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്. ബസ്സിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചർ സേഫ്റ്റിയുടെ ഭാഗമായി  അടിയന്തിര ഘട്ടത്തിൽ മാത്രം ഡോർ ഓപ്പൺ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തിൽ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം.ബസ്സിൻ്റെ തകരാർ എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ്.

Hot Topics

Related Articles