ആരാധക മനം നിറച്ച് ബാംഗ്ലൂർ ! കുതിച്ചുപാഞ്ഞ ഹൈദരാബാദ് കുതിരയെ പിടിച്ചു കെട്ടി ബാംഗ്ലൂരിന്റെ വിജയം

ഹൈദരാബാദ് : കടിഞ്ഞാൺ ഇല്ലാതെ കുതിച്ചു പാഞ്ഞ ഹൈദരാബാദിനെ പിടിച്ചു കെട്ടി ബാംഗ്ലൂരിൻ്റെ വിജയം. വമ്പൻ സ്കൂളുകൾ അടിച്ചു നടി വിജയം സ്വന്തമാക്കുന്ന ഹൈദരാബാദിനെ 200 മുകളിലുള്ള സ്കോർ ഉയർത്തിയ ശേഷം എറിഞ്ഞു പിടിച്ചാണ് ബാംഗ്ലൂർ വിജയിച്ചത്. ബൗളർമാരുടെ മികവിൽ 35 റണ്ണിനാണ് ആർസിബിയുടെ വിജയം. 

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാംഗ്ലൂർ – 206/7

ഹൈദരാബാദ് – 171/8

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്.ഐപിഎല്‍ കരിയറിലെ 53-ാം അർദ്ധശതകവുമായി കോലിയും തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റിയടിച്ച രജത് പടിദാറുമാണ് ബെംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്.

ആദ്യ വിക്കറ്റില്‍ ക്യാപ്റ്റൻ ഫാഫിനൊപ്പം(12 പന്തില്‍ 25) 48 റണ്‍സിന്റെ പാർ‌ടണർ‌ഷിപ്പുണ്ടാക്കിയ കോലി നാലാം വിക്കറ്റില്‍ പടിദാറിനൊപ്പം 65 റണ്‍സും സ്കോർ ബോർഡില്‍ ചേർത്തു. ഭേദപ്പെട്ട പ്രകടനം നടത്തിയ കാമറൂണ്‍ ഗ്രീണ്‍ (37) സ്വപനില്‍ സിംഗ്(12), ദിനേശ് കാർത്തിക് (11) എന്നിവരാണ് സ്കോർ ഇരുന്നൂറ് കടത്തിയത്. മഹിപാല്‍ ലോംറോർ (7) വില്‍ ജാക് (6) എന്നിവർ നിരാശപ്പെടുത്തി.

ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് പിഴുത ജയദേവ് ഉനാദ്ഘട് ആണ് ആർ‌.സി.ബിയെ പിടിച്ചുനിർത്തിയത്. നടരാജന് രണ്ടു വിക്കറ്റ് ലഭിച്ചു. അർദ്ധ സെഞ്ച്വറി തികച്ച നായകൻ കമ്മിൻസിന് ഒരു വിക്കറ്റുകൊണ്ട് തൃപ്തിപെടേണ്ടി വന്നു. മായങ്ക് മാർകണ്ഡേക്കും ഒരു വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരബാദിന്  വേണ്ടി ഹെഡും , അഭിഷേകം വെടിക്കെട്ട് തുടക്കം നൽകുമെന്ന് ആരാധകർ പ്രതീക്ഷിച്ചില്ലെങ്കിലും ബാംഗ്ലൂരു ബോർമാർ ഒരുവശത്തുനിന്നും ആക്രമണം ശക്തമാക്കി. ആദ്യ ഓവറിൽ ഹെഡിനെയും (1) മൂന്നാം ഓവറിൽ അഭിഷേകിനെയും (31) കൗണ്ടർ ആക്രമണത്തിനിടെ ഹൈദരാബാദിന് നഷ്ടമായെങ്കിലും ബാംഗ്ലൂരു ബോളർമാരുടെ ഫോമിൽ ആരാധകർക്ക് തെല്ലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ 100 കടക്കും മുൻപ് ആറുപേരെ മടക്കി അയച്ച ബോളർമാർ വീണ്ടും ആരാധകരെ ഞെട്ടിച്ചു. മാക്രം (7), ക്ലാസൻ (7), നിതീഷ് കുമാർ റെഡ്ഡി (13) , അബ്ദുൾ സമദ് (10) എന്നിവർ ഒരുവശത്ത് കൊഴിഞ്ഞു വീണതോടെ ബാംഗ്ലൂർ ആവേശത്തിലായി. എന്നാൽ , പ്രതീക്ഷ നൽകി പാറ്റ് കമ്മിൻസും (31) , അവസാനം വരെ പൊരുതി നിന്ന ഷഹബാസ് അഹമ്മദും (പുറത്താകാതെ 40) ഹൈദരാബാദിന്റെ പ്രതീക്ഷകൾക്ക് ചിറകു വപ്പിച്ചു. എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ പിഴുതെറിഞ്ഞ ബാംഗ്ലൂർ ഡോളർമാരാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. കാമറൂൺ ഗ്രീൻ , കരൻ ശർമ,  സ്വപ്നിൽ സിങ്ങ് എന്നിവർ രണ്ടു വിക്കറ്റ് വീതം പങ്കിട്ടെടുത്തു. യഷ് ദയാലും , വിൽ ജാക്സും ഓരോ വിക്കറ്റ് വീതം നേടി. 

Hot Topics

Related Articles