രോഹിത്തും സംഘവും പാക്കിസ്ഥാനിലേയ്ക്ക് പോകുമോ ? ആശങ്കയിൽ ചാമ്പ്യൻസ് ട്രോഫി 

മുംബയ്: ഈ വര്‍ഷം ടി20 ലോകകപ്പ് കഴിഞ്ഞാല്‍ പിന്നെയുള്ള പ്രധാന ഐസിസി ടൂര്‍ണമെന്റ് അടുത്ത വര്‍ഷം പാകിസ്ഥാന്‍ വേദിയാകുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ. ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നിന്ന് മുഴുവനായി മാറ്റുകയോ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നടത്തുന്ന ഹൈബ്രിഡ് മോഡലിലേക്കോ മാറ്റണമെന്നാണ് ആവശ്യം.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നും ഇക്കാര്യത്തില്‍ ബിസിസിഐക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ബിസിസിഐ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ കഴിയുകയുള്ളൂ. 1996ലെ ഏകദിന ലോകകപ്പാണ് പാകിസ്ഥാനില്‍ അവസാനമായി നടന്ന ഐസിസി ടൂര്‍ണമെന്റ്. കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പ് പാകിസ്ഥാനിലാണ് നടത്തിയതെങ്കിലും ഇന്ത്യയുടെ മത്സരങ്ങളും ഫൈനലും ശ്രീലങ്കയിലാണ് നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐസിസി ടൂര്‍ണമെന്റിലും ഏഷ്യാ കപ്പിലും അല്ലാതെ 2013ലാണ് ഇരു ടീമുകളും പരസ്പരം മത്സരിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്ബരകള്‍ പുനസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചാമ്ബ്യന്‍സ് ട്രോഫിയില്‍ പോലും പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍ മികച്ച ടെസ്റ്റ് ടീമാണെന്നും അവരുടെ ബൗളിങ് യൂണിറ്റ് കരുത്തുറ്റതാണെന്നും രോഹിത് അഭിപ്രായപ്പെട്ടിരുന്നു.

2007 ഡിസംബറില്‍ ബംഗളൂരുവില്‍ വെച്ചാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ടെസ്റ്റില്‍ കൊമ്ബുകോര്‍ത്തത്. തുടര്‍ന്നു നടന്ന മുംബൈ ഭീകരാക്രമണവും അതിര്‍ത്തിയിലെ പ്രശ്നങ്ങളും ഇരുരാജ്യങ്ങളിലേയും മാറിയ രാഷ്ട്രീയ സാഹചര്യവും ക്രിക്കറ്റ് മത്സരങ്ങളേയും ബാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ 2011ലും 2023ലും നടന്ന ഏകദിന ലോകകപ്പിലും 2016ല്‍ നടന്ന ടി20 ലോകകപ്പിലും പാകിസ്ഥാന്‍ അവരുടെ ടീമിനെ അയച്ചിരുന്നു.

Hot Topics

Related Articles