വ്യായാമം ചെയ്യുന്നതിനിടെ യു കെ യിൽ മലയാളി യുവതി കുഴഞ്ഞ് വീണ് മരിച്ചു : മരിച്ചത് അങ്കമാലി സ്വദേശി 

ഡെർബി : യു കെ യിലെ ഡെര്‍ബിക്ക് സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന അങ്കമാലിക്കടുത്ത് കറുകുറ്റി സ്വദേശിനി ജെറീന ജോർജാണ് (25) വീട്ടില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരണമടഞ്ഞത്. അവിവാഹിതയാണ്. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജെറീന. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്.

മാതാപിതാക്കള്‍ :  ജോര്‍ജ്, റോസ്ലി ജോർജ്. സദോഹദരിമാര്‍ :  മെറീന, അലീന.

Hot Topics

Related Articles