കോട്ടയം : നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിലുള്ള സർക്കാർ സ്കൂളുകളിലെ 500 വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നു. നീന്തൽ പരിശീലനത്തിൻ്റെ ആദ്യബാച്ച് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ.ബി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ദീപാമോൾ, സാബു മാത്യു, ജയടീച്ചർ, എന്നിവർ ആശംസകൾ നേർന്നു.
Advertisements