കോട്ടയം : ഓസ്ട്രേലിയിലെ മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ
മാർ ജോൺ പനംതോട്ടം മാന്നാനം സന്ദർശിച്ചു. മാന്നാനം ആശ്രമം ദേവാലയത്തിൽ സന്ദർശനം നടത്തിയ മെത്രാൻ വിശുദ്ധ ചാവറപിതാവിന്റെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. സീറോ മലബാർ സഭയുടെ മെൽബൺ രൂപതയ് ചുമതലയ്ക്കു വേണ്ടി മാർ ബോസ്കോ പുത്തൂർ പിതാവു സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മാർ ജോൺ പനംതോട്ടം സി എം ഐ, പുതിയ മെത്രാനായി തെരെഞ്ഞെടുക്കപ്പെട്ടത്. സി എം ഐ സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രാവിശ്യാഗംമായ മാർ ജോൺ പനംതോട്ടം, രണ്ടു പ്രാവശ്യം പ്രൊവിൻഷ്യാളായി സേവനം അനുഷ്ഠിച്ചിട്ടുണ്ടു. കടന്നുചെല്ലുന്ന മേഖലകളിലെല്ലാം ദൈവസാന്നിദ്ധ്യം പകർന്നുനൽകുന്ന നല്ല ദൈവശുശ്രൂഷകനാണ് അഭിവന്ദ്യ പിതാവ്.മാന്നാനം സെന്റ് ജോസഫ്സ് ട്രെയിനിങ്ങ് കോളജ് പൂർവ വിദ്യാർത്ഥിയാണ്.
മാന്നാനം ആശ്രമ ശ്രേഷ്ഠൻ ഫാദർ മാത്യൂസ് ചക്കാലക്കൽ, സി എം ഐ വികർ ജനറൽ ഫാദർ ജോസി താമരശ്ശേരി, തിരുവനന്തപുരം പ്രൊവിൻഷാൽ ഫാദർ സെബാസ്റ്റ്യൻ ചാമത്തറ, ഫാദർ തോമസ് കല്ലുകളം, ഫാദർ ആന്റണി കാഞ്ഞിരത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിതാവിനെ മാന്നാനത്ത് സ്വീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാപ്ഷൻ :
ഓസ്ട്രേലിയിലെ മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ
മാർ ജോൺ പനംതോട്ടം മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറ പിതാവിന്റെ കബറിടത്തിൽ പ്രാർത്ഥിക്കുന്നു.
മാന്നാനം ആശ്രമ പ്രിയോർ ഫാ.മാത്യൂസ് ചക്കാലയ്ക്കൽ , ഫാ.സജി പാറക്കടവിൽ , ഫാ.ജോബ് കിഴക്കേ പുറം എന്നിവർ സമീപം.