വീണ്ടും ത്രിപുര പിടിക്കാൻ ബിജെപി; പ്രചാരണം ശക്തമാക്കി; മോദിയും അമിത് ഷായും സംസ്ഥാനത്ത് പ്രചാരണത്തിന്

അഗർത്തല: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ പ്രാചാരണം ഊർജ്ജിതമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പ്രചാരണത്തിനായി ത്രിപുരയിലെത്തും. രണ്ടു റാലികളിലും ഒരു റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.

Advertisements

ഉദയ്പൂരിലെ മാതാ ത്രിപുരസുന്ദരീ ക്ഷേത്ത്രതിൽ രാവിലെ 11 ന് ദർശനം നടത്തിയശേഷമാണ് അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. ഉനകോട്ടി ജില്ലയിലെ ചാന്ദിപൂർ, സെപാഹിജാല ജില്ലയിലെ ബിശ്രാംഗഞ്ച് എന്നിവിടങ്ങളിലെ റാലിയിൽ അമിത് ഷാ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകീട്ട് നാലിന് പ്രതാപ്ഗഡ് അസംബ്ലി മണ്ഡലത്തിലാണ് അമിത് ഷായുടെ റോഡ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും ത്രിപുരയിലെത്തും. ഇന്നലെ പ്രധാനമന്ത്രി ത്രിപുരയിൽ രണ്ട് തെരഞ്ഞെടുപ്പ് റാലിയിൽ സംബന്ധിച്ചിരുന്നു.

ഈ മാസം 16 നാണ് ത്രിപുരയിൽ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 60 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും. ബിജെപി 55 സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ഐപിഎഫ്ടി അഞ്ച് സീറ്റിലും ജനവിധി തേടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.