കോഴാ : ശ്രീനരസിംഹസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 14ന് ചൊവ്വാഴ്ച കൊടിയേറും.
ചൊവ്വാഴ്ച വൈകുന്നേരം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5.30ന് കൊടിക്കൂറ ഘോഷയാത്ര,
5.45ന് കൊടിക്കൂറ സമർപ്പണം.
7.00ന് തന്ത്രി മനയത്താറ്റില്ലത്ത് അനിൽദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്.
ഉത്സവദിവസങ്ങളിൽ വൈകീട്ട് 6.15-ന് നാമജപപ്രദക്ഷിണം, രാത്രി 8.00ന് ശ്രീഭൂതബലി, വിളക്ക്.
15 മുതൽ 18 വരെ തീയതികളിൽ ഉത്സവബലി, രാവിലെ 11.30-ന് ഉത്സവബലി ദർശനം, 12.30-ന് പ്രസാദമൂട്ട്.
14ന് രാത്രി 7.30ന് കലാപീഠം രതീഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം,
അന്നദാനം,
8.00ന് നൃത്ത സന്ധ്യ,
15ന് രാത്രി 7.00ന് സംഗീതസദസ്സ്.
16ന് രാത്രി 7.00ന് ഭക്തിഗാനമഞ്ജരി -ശ്രേയാ സുരേഷ്,
17ന് രാത്രി 7.00ന് തിരുവാതിരകളി.
18ന് രാത്രി 8.00ന് പള്ളിവേട്ട പുറപ്പാട്,
9.30ന് പള്ളിവേട്ട എതിരേൽപ്, വലിയ വിളക്ക്, വലിയ കാണിക്ക.
ആറാട്ട് ദിനമായ 19ന് രാവിലെ 9.00 മുതൽ ഭക്തിഗാനസുധ -പാലാ ലയതരംഗ്,
11.30ന് തിരുവോണ പൂജ ദർശനം.
12.30 മുതൽ ആറാട്ട് സദ്യ.
വൈകുന്നേരം 5.30ന് താലപ്പൊലി ഘോഷയാത്ര.
7.00ന് കൊടിയിറക്ക്
8.00ന് ആറാട്ട്, ആറാട്ട് വിളക്ക്.
8.30ന് എതിരേൽപ്പ്, പഞ്ചാരി മേളം ചൊവ്വല്ലൂർ മോഹനവാരിയർ.