നവീകരിച്ച ആർപ്പുക്കര അൽഫോൻസാ – ആറാട്ടുകടവ് റോഡ് ഉദ്ഘാടനം നടത്തി

ആർപ്പുക്കര : ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച അൽഫോൻസാ -ആറാട്ടുകടവ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.വർഷങ്ങളായി താറുമാറായി കിടന്ന  കോലേട്ടമ്പലത്തിലെ ആറാട്ട് കടന്നു പോകുന്ന ഈ റോഡ് നവീകരിക്കുവാൻ സാധിച്ചത് ആർപ്പുക്കരയിലെ അവികസികത മേഖലക്കുവേണ്ടി നടത്തുന്ന വികസനങ്ങളുടെ ഭാഗമായിട്ടാണെന്ന് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി പറഞ്ഞു. 

Advertisements

ഒരു കോടി രൂപയിലേറെ പദ്ധതികളുടെ വികസന  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രവർത്തങ്ങൾ ജില്ലാ പഞ്ചായത്ത് ആർപ്പുക്കരയിൽ വിവിധ വാർഡുകളിൽ നടക്കുന്നുണ്ടെന്നും തുടർന്നും കൂടുതൽ ഫണ്ട് ആർപ്പുക്കര പഞ്ചായത്തിനു വേണ്ടി അനുവദിക്കുമെന്നും ജില്ലാ പഞ്ചായത്തംഗം പറഞ്ഞു. ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ്‌ അഞ്ചു മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാണി, എസ്സി. കെ. തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ദീപ ജോസ്, വിഷ്ണു വിജയൻ, ജസ്റ്റിൻ ജോസഫ്, അരുൺ ഫിലിപ്പ്,റോയി പുതുശ്ശേരി,ടിറ്റോ പയ്യനാടൻ, അഡ്വ. ടി. വി. സോണി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles