ഉഴവൂർ ഗ്രാമ പഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.ആയുർവേദ ഡോക്ടർ സജേഷ് സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ തങ്കച്ചൻ കെ എം ആശംസകൾ അറിയിച്ചു.സെക്രട്ടറി സുനിൽ എസ് യോഗത്തിന് കൃതജ്ഞത അറിയിച്ചു. പഞ്ചായത്ത് മെമ്പർമാർ നേതൃത്വം നൽകി.ആഴ്ചയിൽ 2 ക്ലാസുകൾ വീതം (ചൊവ്വ, വെള്ളി) ആകെ 20 ക്ലാസുകൾ അടങ്ങിയ ഈ പരിശീലനം ഉച്ചക്ക് ശേഷം 3 മുതൽ 4.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.വീട്ടമ്മമാർക്കുൾപ്പെടെ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്.വിവിധ പ്രായത്തിലുള്ള ആളുകൾക്കായി, ആരോഗ്യാവസ്ഥ പരിഗണിച്ച് വ്യക്തിപരമായ ശ്രദ്ധയോട് കൂടിയ, വിദഗ്‌ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന ക്ലാസുകൾ ഉണ്ടായിരിക്കും.
ശരീരത്തിന്റെയും മനസിന്റെയും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ , അസിഡിറ്റി, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനും വളരെ ഫലപ്രദമാണ് ഈ പ്രോഗാം എന്ന് പഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.ഡോ രഞ്ജന പി ആർ ആണ് ക്ലാസുകൾ നടത്തുന്നത്. യോഗ ക്ലാസുകൾ സൗജന്യമായി നൽകുന്നതിന് ആവശ്യമായ സ്പോൺസർഷിപ് നൽകിയ രാജു ആലക്കൽ ന് യോഗം നന്ദി രേഖപ്പെടുത്തി.