വിദഗ്ധ ചികിത്സ : ഉമ്മന്‍ചാണ്ടി ബംഗളൂരുവില്‍; ബാംഗ്ലൂരിലേക്ക് കൊണ്ടുപോയത് എയർ ആംബുലൻസിൽ

ബംഗളൂരു :  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവില്‍ എത്തിച്ചു.  നിലവില്‍ ചികിത്സ നടത്തിയിരുന്ന നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍നിന്നാണ് അദ്ദേഹം നേരത്തെ ചികിത്സ തേടിയിരുന്ന ബെംഗളൂരുവിലെ എച്ച് സി ജി  ആശുപത്രിയിലേക്ക് മാറ്റിയത്.

Advertisements

വൈകുന്നേരം 3.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എയർ ആംബുലന്‍സിലാണ് ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

അണുബാധ പൂര്‍ണമായും ഭേദമായതിന് ശേഷമാണ് ഉമ്മന്‍ചാണ്ടിയെ എയര്‍ ആംബുലന്‍സില്‍ ബെംഗളൂരുവിലെ എച്ച് സി ജി  ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

ആറ് ദിവസമാണ് അദ്ദേഹം നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.

Hot Topics

Related Articles