രുചികളിൽ മുൻ നിരയിൽ തന്നെ നിൽക്കുന്ന ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. കറിയായോ ഫ്രെ ആയോ ഇറച്ചിയിൽ ഇടാനോ അങ്ങനെ എവിടെയാണ് എങ്കിലും ഉരുളക്കിഴങ്ങിന് ഉപയോഗം മാത്രമാണ്.
എന്നാൽ മുള പൊട്ടിയ ഉരുളക്കിഴങ്ങോ ? മുള മാറ്റി ഇവ കറി വയ്ക്കാനെടുക്കുകയാണ് പലപ്പോഴും നമ്മൾ ചെയ്യുക. എന്നാൽ ഇത്തരത്തിൽ മുള വന്ന ഉരുളക്കിഴങ്ങുകൾ ഭക്ഷ്യയോഗ്യമാണോ?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇങ്ങനെ മുളപൊട്ടിയ ഉരുളക്കിഴങ്ങുകൾ അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉരുളക്കിഴങ്ങിലുള്ള ഗ്ലൈക്കോആൽക്കലോയ്ഡ്‌സ് ആണ് ഇതിന് കാരണം. സൊളാനിൻ, കക്കോണിൻ എന്നീ ഗ്ലൈക്കോആൽക്കലോയ്ഡുകൾ അടങ്ങിയിട്ടുള്ളവയാണ് ഉരുളക്കിഴങ്ങുകൾ. ഇവ ചെറിയ അളവിലാണെങ്കിൽ രക്തസമ്മർദവും കൊളസ്‌ട്രോളും കുറയ്ക്കാനൊക്കെ സഹായിക്കുമെങ്കിലും അമിത അളവിൽ ഇവ ശരീരത്തിലെത്തുന്നത് ശരീരത്തിനേറെ ദോഷകരമാണ്.
മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഛർദി വയറിളക്കം മുതലായവ ഉണ്ടാകാനും കാരണമാകുന്നുണ്ട്. അതുകൊണ്ട് ലാഭം നോക്കാതെ മുള പൊട്ടിയ ഉപയോഗിക്കാതെ ഇരിക്കുക.