കോട്ടയം :ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്കു ലീഗൽ സർവ്വീസസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ 7045 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത് 12,53,72,756രൂപ(പന്ത്രണ്ടര കോടി) യാണ് വിവിധ കേസുകളിലായി വിധിച്ചത്.
ആകെ 13924 കേസുകളാണ് പരിഗണിച്ചത്. ആകെ തീർപ്പാക്കിയ കേസുകളിൽ 6178 എണ്ണം പെറ്റി കേസുകൾ ആണ്.കോടതിയിൽ നിലവിലുള്ള 462 കേസുകളും അദാലത്തിൽ തീർന്നു.ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂ വേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എൻ.ഹരികുമാർ , കോട്ടയം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ എൻ സുജിത്ത് , ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സുധീഷ് കുമാർ. എസ് എന്നിവർ നേതൃത്വം നൽകി.