പ്രമാടം : പ്രമാടം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. ഉത്സവം 18 ന് സമാപിക്കും. ം ഇന്ന് മുതൽ 18 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5.30 ന് മഹാഗണപതിഹോമം, എട്ടിന് ഭാഗവതപാരായണം, 9 മുതൽ ധാര, വിശേഷാൽ പൂജകൾ, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന എന്നിവ ഉണ്ടായിരിക്കും.
ഇന്ന് വൈകിട്ട് ഏഴിന് നാരായണീയം. നാളെ വൈകിട്ട് ഏഴിന് ആത്മീയ പ്രഭാഷണം. 14ന് വൈകിട്ട് ഏഴിന് ഭക്തിഗാനസുധ.15ന് വൈകിട്ട് ഏഴിന് നൃത്തസന്ധ്യ,രാത്രി ഒൻപതിന് നാടൻ പാട്ട്. 16ന് വൈകിട്ട് ഏഴിന് ആകാശദീപക്കാഴ്ച, നാഗസ്വരം, തുടർന്ന് നൃത്തനൃത്യങ്ങൾ,രാത്രി 9.30ന് നൃത്തസംഗീത നാടകം.17ന് വൈകിട്ട് ഏഴിന് ഗാനമേള.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18 ന് രാവിലെ 7.30 മുതൽ തിരുമുന്നിൽ പറ സ്വീകരിക്കൽ, 11.30ന് നവകം, ശ്രീഭൂതബലി, കലശപൂജകൾ, വൈകിട്ട് അഞ്ചിന് പ്രമാടം കെട്ടുകാഴ്ച, ആറിന് പ്രദോഷപൂജ, 6.45ന് നിറമാലയോടുകൂടിയ ദീപാരാധന, തുടർന്ന് ആകാശദീപക്കാഴ്ച,കാഴ്ചശ്രീബലി, സേവ, വലിയ കാണിക്ക, ഏഴിന് നൃത്തനൃത്യങ്ങൾ, രാത്രി 9 ന് നൃത്തനൃത്യങ്ങൾ, 11.30ന് ഭക്തിഗാനമേള, പന്ത്രണ്ടിന് അഷ്ടാഭിഷേകം, യാമപൂജ, പുലർച്ചെ രണ്ടിന് കഥാപ്രസംഗം.