ചൈനീസ് ബലൂൺ വെടിവെച്ചിട്ട വിവാദം; മൗനം പാലിച്ച് വീണ്ടും ചൈന; അസാധാരണ സാഹചര്യമെന്ന് അമേരിക്ക; ആശങ്കകൾ ആകാശത്ത് ഉരുണ്ട് കൂടുന്നു

വാഷിംഗ്ടൺ: വ്യോമാതിർത്തി ലംഘിച്ചെത്തിയ നിരീക്ഷണ ബലൂൺ യുദ്ധവിമാനം ഉപയോഗിച്ച് വെടിവെച്ചിട്ടതിന് പിന്നാലെ ചൈന നയതന്ത്രതലത്തിൽ മൗനം പാലിക്കുന്നതായി അമേരിക്ക. ചൈനീസ് ബലൂൺ വെടിവെച്ചിട്ടതിന് പിന്നാലെ കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്കയ്ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം തന്നെ പരിമിതപ്പെട്ടതായി വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

Advertisements

സൈനിക കേന്ദ്രങ്ങൾ അടക്കം നിരീക്ഷിക്കാനായി അയക്കപ്പെട്ട ചാര ബലൂൺ എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന ഭീമാകാരൻ ബലൂൺ വെടിവെച്ചിടുന്നതിന് മുൻപ് അമേരിക്കൻ സ്‌റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കൻ ചൈന സന്ദർശിക്കാനായി തീരുമാനമെടുത്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടയിലാണ് ശാസ്ത്രീയമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് ചൈന അവകാശപ്പെടുന്ന നിരീക്ഷണ ബലൂൺ അമേരിക്കയുടെ അതിർത്തിയ്ക്കുള്ളിലെത്തിയത്. ചാരവൃത്തിയ്ക്കായി അയച്ചതല്ലെന്നും ഗതിമാറ്റം മൂലമാണ് ബലൂൺ അമേരിക്കയിൽ പ്രവേശിച്ചതെന്നും ചൈന വിശദീകരിച്ചെങ്കിലും ജനവാസ മേഖലയിലൂടെ അടക്കം നീങ്ങിയ നിരീക്ഷണ ബലൂണിനെ എഫ് 22 റാപ്റ്റർ യുദ്ധവിമാനം വഴി മിസൈൽ തൊടുത്ത് അമേരിക്ക പ്രവർത്തന രഹിതമാക്കുകയായിരുന്നു.

ഇതിന് പിന്നാലെ ആന്റണി ബ്‌ളിങ്കന്റെ ചൈന സന്ദർശനം റദ്ദാക്കുകയും. ചൈനയുടെ ഭാഗത്ത് നിന്ന് നിരീക്ഷണ ബലൂൺ വിഷയത്തിൽ ശക്തമായ താക്കീത് അമേരിക്കയ്ക്ക് ലഭിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ആസ്റ്റിൻ ചൈനീസ് പ്രതിരോധ വിഭാഗവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ടതായാണ് വിവരം. നയതന്ത്ര തലത്തിലെ ബന്ധത്തിന് വിള്ളൽ വീണതോടെ ഇനിയുണ്ടാകാവുന്ന ചെറിയ പ്രകോപനങ്ങൾ പോലും ആശങ്കാജനകമായ വഴിത്തിരിവിലേയ്ക്ക് നയിക്കും എന്ന ആശങ്ക ഇതോടെ ഉടലെടുത്തതായാണ് വിലയിരുത്തപ്പെടുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.