വയല :ക്വാറി ഉൽപന്നങ്ങൾ മൂടാതെ ലോറികൾ ഓടുന്നതു മൂലം ജനം ദുരിതത്തിൽ. കരിങ്കൽ ലോറികളിൽ നിന്ന് കല്ല് റോഡിലേക്ക് തെറിച്ചു വീഴുമോ എന്ന ആശങ്കയിലാണ് റോഡിന് ഇരു വശവും താമസിക്കുന്നവരും മറ്റ് വാഹന യാത്രക്കാരും കാൽനടയാത്രക്കാരും.
ഇത്തരം വാഹനങ്ങൾ ടാർപ്പായയോ, ഷീറ്റോ ഉപയോഗിച്ച് ലോഡ് മൂടി പോകണമെന്ന നിയമം കാറ്റിൽ പറത്തുകയാണ് . കുറിച്ചിത്താനം വില്ലേജ് പരിധിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ലോഡുമായി ഇലയ്ക്കാട് കോളനി മഠയകുന്ന് വയലാ വഴി നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം കടന്നു പോകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
600 ടൺ വരെ കയറ്റുന്ന ടോറസ് വാഹനങ്ങൾ മുതൽ മിനി ലോറികൾ വരെയുള്ള ഭൂരിഭാഗം വാഹനങ്ങളും ലോഡ് മൂടുന്നില്ല. വയലാ പ്രദേശത്തെ ക്രഷർ യൂണീറ്റുകളിലേക്കാണ് ഇത്തരം മൂടാത്ത കരിങ്കൽ ലോഡുമായി ലോറികൾ പായുന്നത്.