വൈക്കത്ത് മധ്യവയസ്കനെ ഹെൽമ്മറ്റിന് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു :  യുവാവ് അറസ്റ്റിൽ

കോട്ടയം :  വൈക്കത്ത് മധ്യവയസ്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ രഞ്ജേഷ് ഭവനം വീട്ടിൽ ദേവരാജൻ മകൻ രഞ്ജേഷ് (32) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം പത്താം തീയതി വെച്ചൂർ അംബികമാർക്കറ്റിന്  സമീപമുള്ള ഷാപ്പിന് സമീപം ഇരുന്നിരുന്ന മധ്യവയസ്കനെ   ആക്രമിക്കുകയായിരുന്നു.

Advertisements

 രഞ്ജേഷ് ഷാപ്പിൽ നിന്ന് ബഹളം വച്ച് ഇറങ്ങുന്നതിനിടയിൽ ഷാപ്പിന് വെളിയിൽ നിന്നിരുന്ന മധ്യവയസ്കൻ ചോദ്യം ചെയ്യുകയും, തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും  രഞ്ജേഷ് ബൈക്കിൽ ഉണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് മധ്യവയസ്കന്റെ  തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇതിനുശേഷം ഇയാൾ സംഭവസ്ഥലത്തു നിന്ന്  കടന്നുകളയുകയും ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതിയെ  തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് വൈക്കം സ്റ്റേഷനിൽ  അടിപിടി കേസുകൾ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ  കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, ദിനേശ്, ജിജു സി.പി.ഒ മാരായ  പുഷ്പരാജ്,പ്രശാന്ത് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.