കോട്ടയം: ജീവനക്കാരെ പൂർണ്ണമായും അവഗണിച്ചതും പൊതുജനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുകയും ചെയ്ത ബഡ്ജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ. പറഞ്ഞു. സാധാരണക്കാർക്ക് ഗുണകരമായ ഒരു നിർദ്ദേശവും ബഡ്ജറ്റിലില്ല. ബഡ്ജറ്റിനെതിരെ അതിരൂക്ഷമായ സമരപരമ്പരകൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. വിലക്കയറ്റിന് കാരണമാകുന്ന അധിക നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുവാൻ സർക്കാർ തയ്യാറാകണം അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റേറ്റ് എംപ്ലോയീസ് ആൻറ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് കോട്ടയം ജില്ലാ കമ്മറ്റി കോട്ടയം തിരുനക്കരയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഡി.സി.സി. വൈസ് പ്രസിഡൻറ് ജി. ഗോപകുമാർ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ ജേക്കബ് , സെറ്റോ നേതാക്കളായ റോണി ജോർജ് , വി.പി. , ബോബിൻ , തങ്കം ടി.എ. , സതീഷ് ജോർജ് , രാജേഷ് ആർ , ജയശങ്കർ പ്രസാദ് , വിപിൻ ചാണ്ടി , വി.എസ്. ഗോലകൃഷ്ണൻ , ഷിജിനിമോൾ തമ്പി, റഹിം ഖാൻ എം, പി.സി മാത്യു എന്നിവർ പ്രസംഗിച്ചു.