ഇത്ര സുന്ദരമായി വണ്ടിയോടിക്കുന്ന ഡ്രൈവർ കേരളത്തിലുണ്ടോ…! തോന്നിയ പോലെ വണ്ടിയോടിച്ച് റോഡ് മുഴുവൻ ബ്ലോക്കാക്കി അപകടമുണ്ടാക്കി കോട്ടയം നഗരത്തിൽ എം.ആന്റ് എം ബസ്; ചിത്രങ്ങൾ കാണാം

കോട്ടയം: ഇത്ര സുദന്ദരമായി വണ്ടിയോടിക്കുന്ന ഒരു ബസ് ഡ്രൈവർ കേരളത്തിലുണ്ടാകുമോ..? ബേക്കർ ജംഗ്ഷനിൽ നിന്നും നാഗമ്പടം പോകുന്ന റോഡിൽ ഗതാഗതക്കുരുക്കും, അപകടവുമുണ്ടാക്കിയ എം.ആന്റ് എം ബസിന്റെ ഡ്രൈവറെ കണ്ടാൽ ആരും ചോദിച്ചു പോകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ നിന്നും നാഗമ്പടത്തിനുള്ള വഴിയിൽ അണ്ണാൻകുന്ന് ജംഗ്ഷനിൽ എം.ആന്റ് എം ബസാണ് അപകടകരമായ രീതിയിൽ അമിത വേഗത്തിൽ പാഞ്ഞെത്തിയത്.

Advertisements

ബേക്കർ ജംഗ്ഷനിൽ നിന്നും ഇറക്കം ഇറങ്ങിയെത്തിയ ബസ് അമിത വേഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് എത്തി അപകടം ഉണ്ടാക്കുകയായിരുന്നു. റോഡിനു നടുവിൽ തന്നെ വാഹനങ്ങൾ കടന്നു വരുമ്പോൾ എതിർ ദിശയിൽ നിന്നും കയറിയെത്തിയാണ് വാഹനം ഗതാഗതം തടസപ്പെടുത്തിയത്. തുടർന്ന്, ഇതുവഴി എത്തിയ രണ്ടു വാഹനങ്ങളിൽ ബസ് തട്ടുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വകാര്യ ബസുകളുടെ അമിത വേഗം സംബന്ധിച്ചു പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഈ ബസിനെതിരെ ചിത്രം സഹിതം പരാതി ഉയർന്നിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.