മെസിയും നെയ്മറും എംബാപ്പെയും ഒന്നിച്ചിറങ്ങിയിട്ടും പിഎസ്ജിയ്ക്കു തോൽവി; ബയേണിനോട് തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്

മാഡ്രിഡ്: ബയേണിന് മുന്നിൽ വീണ്ടും വീണ് പി.എസ്.ജി. ചാമ്പ്യൻസ് ലീഗിൽ റൗണ്ട് ഓഫ് 16 ലെ ആദ്യ പാദത്തിലാണ് ബയേണിന് മുന്നിൽ പാരീസ് സെന്റ് ജെർമ്മൻ വീണ്ടും വീണത്. കൂമാന്റെ ഗോളിലായിരുന്നു പാരീസിന്റെ തോൽവി. മത്സരത്തിന്റെ ആദ്യം മുതൽ നെയ്മറും, മെസിയും പാരീസിന് വെണ്ടി കളത്തിലുണ്ടായിരുന്നു. 57 ആം മിനിറ്റിൽ സബ്സ്റ്റിറ്റിയൂട്ടായി എംബാപ്പെയും കളത്തിലെത്തി. എന്നിട്ടാണ് പിഎസ്ജിയ്ക്ക് വീണ്ടും ബയേണിനോട് തോൽവി വഴങ്ങേണ്ടി വന്നത്.

Advertisements

ആദ്യം മുതൽ തന്നെ ബയേണിന്റെ ആക്രമണങ്ങളിൽ പിഎസ്ജിയുടെ പ്രതിരോധത്തിലെ പാളിച്ചകൾ വ്യക്തമായിരുന്നു. ഈ പാളിച്ചകൾ മുതലെടുത്താണ് 53 ആം മിനിറ്റിൽ ബയേൺ ഗോൾ അടിച്ചതും. പിന്നാലെ, ഗോൾ മടക്കാൻ പിഎസ്ജി ശ്രമിച്ചെങ്കിലും ബയേൺ പ്രതിരോധം ഗോൾ മടക്കാതെ പിടിച്ചു നിന്നു. ഇതിനിടെ ബഞ്ചമിൻ പാവാർഡ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്ത് പോയെങ്കിലും പിഎസ്ജിയ്ക്ക് അത് മുതലാക്കാൻ സാധിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു മത്സരത്തിൽ ഇതേ ഗോൾ നിലയിൽ തന്നെയാണ് എസി മിലാൻ ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തെ തകർത്തത്. ഏഴാം മിനിറ്റിൽ മിലാന് വേണ്ടി ബ്രഹിം ഡയസ് നേടിയ ഗോളിലൂടെയാണ് എസി മിലാൻ വിജയഗോൾ കണ്ടെത്തിയത്.

Hot Topics

Related Articles