വിശ്വനാഥന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് കെപിഎംഎസ്

കോട്ടയം : വിശ്വനാഥന്‍ എന്ന ആദിവാസി യുവാവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെപിഎംഎസ്.

Advertisements

വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്ന സാഹചര്യത്തില്‍ കൊലപാതകസാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ആദിവാസി വിഭാഗങ്ങളോട് മനുഷ്യത്വര ഹിതമായ പ്രവര്‍ത്തികള്‍ നിരന്തരം തുടരുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് കെപിഎംഎസ് ജില്ലാ സെക്രട്ടറി എന്‍. കെ. റെജി ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യഥാര്‍ത്ഥ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കുടുംബത്തിന് നീതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കെപിഎംഎസ് നേതൃത്വം നല്‍കും.

കേരള പുലര്‍ മഹാസഭ കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് ജോമോന്‍ പനച്ചിക്കാട് സെക്രട്ടറി ഗിരീഷ് വള്ളംകുളം യൂണിയന്‍ നേതാക്കളായ സതീഷ് അയ്മനം, മിനിമോള്‍ യോഗത്തില്‍ പങ്കെടുത്തു

Hot Topics

Related Articles