തൊടുപുഴ: നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400 അടി കടന്നു. ഞായറാഴ്ച വൈകീട്ട് ജലനിരപ്പ് 2400.12 അടിയായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.05 അടിയിലെത്തി.
ഇടുക്കിയില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ ആദ്യം 40ഉം പിന്നീട് 80ഉം സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, വലിയ മരം ഷട്ടറിന്റെ ഭാഗത്തേക്ക് ഒഴുകിവന്നതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി 10.15ന് അടച്ചു. പിന്നീട് മരം നീക്കിയെങ്കിലും ഷട്ടര്‍ തുറന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ ഡാമിലെ റൂള്‍ കര്‍വ് പുതുക്കുകയും ചെയ്തു. ഇതനുസരിച്ച് ഓറഞ്ച് അലര്‍ട്ട് ലെവല്‍ 2401 അടിയും റെഡ് അലര്‍ട്ട് ലെവല്‍ 2402 അടിയുമാണ്. നിലവില്‍ ഡാം ബ്ലൂ അലര്‍ട്ടിലാണ്. സംഭരണശേഷിയുടെ 96.56 ശതമാനം വെള്ളം ഇപ്പോള്‍ ഡാമിലുണ്ട്. മുല്ലപ്പെരിയാറില്‍ 10 സെ.മീ. ഉയര്‍ത്തിയ ഒരുഷട്ടര്‍ വഴി 132 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.