ബ്ലാസ്റ്റേഴ്‌സിന് ഇത് കെട്ട കാലം ; സൂപ്പർ താരം കെ പി രാഹുലിന് പരിക്ക് ; ഒരു മാസത്തെ വിശ്രമം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ പരിക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കെ പി രാഹുലിന് ഒരു മാസത്തെ വിശ്രമം.ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലോളം മല്‍സരങ്ങള്‍ താരത്തിന് നഷ്ടമാവും.

കാലിന്റെ പേശിക്ക് പരിക്കേറ്റ രാഹുല്‍ എടികെയ്‌ക്കെതിരായ മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ കളം വിട്ടിരുന്നു. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും ഒരു മാസത്തിലധികം വിശ്രമം ആവശ്യമാണെന്നും ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതർ അറിയിച്ചു. മിഡ്ഫീല്‍ഡറായ രാഹുല്‍ ആദ്യ മല്‍സരത്തില്‍ ഒരു ഗോളിന് അസിസ്റ്റ് നല്‍കിയിരുന്നു. മികച്ച ഫോമിലുള്ള രാഹുലിന്റെ പരിക്ക് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാവും.

Hot Topics

Related Articles