ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്​ 2400 അടി കടന്നു ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ്​ 141.05

തൊടുപുഴ: നീരൊഴുക്ക്​ വര്‍ധിച്ചതിനെത്തുടര്‍ന്ന്​ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്​ 2400 അടി കടന്നു. ​ഞായറാഴ്​ച വൈകീട്ട്​ ജലനിരപ്പ്​ 2400.12 അടിയായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ്​ 141.05 അടിയിലെത്തി.

Advertisements

ഇടുക്കിയില്‍ ജലനിരപ്പ്​ ക്രമീകരിക്കുന്നതിന്​ ചെറുതോണി അണക്കെട്ടി​ന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ ആദ്യം 40ഉം പിന്നീട്​ 80ഉം സെന്‍റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, വലിയ മരം ഷട്ടറി​ന്റെ ഭാഗത്തേക്ക്​ ഒഴുകിവന്നതിനെത്തുടര്‍ന്ന്​ ശനിയാഴ്​ച രാത്രി 10.15ന്​ അടച്ചു. പിന്നീട്​ മരം നീക്കിയെങ്കിലും ഷട്ടര്‍ തുറന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ ഡാമിലെ റൂള്‍ കര്‍വ്​ പുതുക്കുകയും ചെയ്തു. ഇതനുസരിച്ച്‌​ ഓറഞ്ച്​ അ​ലര്‍ട്ട്​ ലെവല്‍ 2401 അടിയും റെഡ്​ അ​ലര്‍ട്ട്​ ലെവല്‍ 2402 അടിയുമാണ്​. നിലവില്‍ ഡാം ബ്ലൂ അ​ലര്‍ട്ടിലാണ്​. സംഭരണശേഷിയുടെ 96.56 ശതമാനം വെള്ളം ഇപ്പോള്‍ ഡാമിലുണ്ട്​. മുല്ലപ്പെരിയാറില്‍ 10 സെ.മീ. ഉയര്‍ത്തിയ ഒരുഷട്ടര്‍ വഴി 132 ഘനയടി വെള്ളമാണ്​ പുറത്തേക്ക്​ ഒഴുക്കുന്നത്​.

Hot Topics

Related Articles