മെസിയുണർന്നു ; നാന്റെസിനെതിരെ പി എസ്ജിയ്ക്ക് വിജയം ; ഫ്രഞ്ച് ലീഗില്‍ മെസിയുടേത് ആദ്യ ഗോൾ

പാരിസ് : ഫ്രഞ്ച് ലീഗില്‍ ലയണല്‍ മെസി ആദ്യ ഗോള്‍ നേടിയ മത്സരത്തില്‍ നാന്റെസിനെ ഒന്നിനെതിരേ മൂന്നു ഗോളിന് തകര്‍ത്ത് പി.എസ്.ജി. നാന്റെസ് പി എസ് ജി മത്സരം 1-3ന് അവസാനിച്ചു. കളിയുടെ ആദ്യം മുതൽ തന്നെ ആക്രമിച്ചു മുന്നേറിയ പി എസ് ജി രണ്ടാം മിനുട്ടിൽ തന്നെ എമ്പാപ്പായിലൂടെ ഒരുഗോൾ മുന്നിലെത്തി.

എന്നാൽ രണ്ടാം പകുതിയിൽ പി എസ് ജി ഗോൾ കീപ്പർ ചുവപ്പ് കണ്ടു പുറത്തായത്തോടെ നാന്റെസ് സമനിലഗോൾ മടക്കി, തുടർന്ന് സൂപ്പർ താരം ലയണൽ മേസിയുടെ പാസ്സ് നന്റെസ്ന് സെൽഫ് ഗോൾ ആയി വഴങ്ങേണ്ടി വന്നു. കൗണ്ടർ അറ്റാക്കിങ്ങിലൂടെ മുന്നേറിയ പിഎസ്ജി സഖ്യം നന്റെസ് പ്രധിരോധത്തെ കടപുഴക്കി. 87ആം മിനുട്ടിൽ എമ്പാപ്പേ നൽകിയ പാസ്സ് ഗോൾകീപ്പറേ കാഴ്ചക്കാരനാക്കി മെസ്സി വലയിലെത്തിക്കുകയായിരുന്നു.
ഫ്രഞ്ച് ലീഗിൽ സൂപ്പർ താരത്തിന്റെ ആദ്യ ഗോൾ കൂടിയാണിത്.

Hot Topics

Related Articles