ശബരിമല ഹബ് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് പരീക്ഷണ സര്‍വീസ് ഇന്ന് മുതല്‍; ആദ്യ സര്‍വീസ് ആരംഭിക്കുക രാവിലെ ഒന്‍പതിന്

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി  ബസ് സ്റ്റാന്റിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് (22 തിങ്കള്‍) ആരംഭിക്കും.  രാവിലെ ഒന്‍പതിന്  പത്തനംതിട്ട-പമ്പ-ചെയിന്‍ സര്‍വീസാണ് ട്രയല്‍ റണ്ണായി ആരംഭിക്കുന്നത്. തുടക്കത്തില്‍ 15 ബസുകളാണ് സര്‍വീസ് നടത്തുക. ഇവിടെനിന്നും 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ദീര്‍ഘദൂര സ്ഥലങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും.അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ബസില്‍ നിന്നും ഇറങ്ങി വിശ്രമിക്കുന്നതിനും ആവശ്യമെങ്കില്‍ വിരിവയ്ക്കാനും ടോയ്‌ലറ്റ് സൗകര്യം പ്രയോജനപ്പെടുത്തുവാനും ഭക്ഷണം കഴിക്കുന്നതിനുമായ സൗകര്യവും ഏര്‍പ്പെടുത്തും. എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് വരുന്ന ബസുകളിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ നേരിട്ട് അതേ ബസില്‍ തന്നെ പോകുവാന്‍ കഴിയുന്നതും ആവശ്യമെങ്കില്‍ ഹബില്‍ ഇറങ്ങി പത്തനംതിട്ട – പമ്പ ചെയിന്‍ സര്‍വീസിന്‍ യാത്ര തുടരാവുന്നതുമാണ്. ഹബില്‍നിന്ന് പമ്പയിലേക്ക് പോകുന്ന ബസുകള്‍ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി മറ്റെവിടെയും നിര്‍ത്തുകയില്ല.
പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ ഹബില്‍ വിശ്രമത്തിന് രണ്ട് മണിക്കൂര്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്.പത്തനംതിട്ടയില്‍ വിശ്രമം അടക്കമുള്ള സൗകര്യം ഏര്‍പ്പെടുത്തും.

ടോള്‍ ഫ്രീ- 18005994011
ഫോണ്‍: 0468 2222366


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7),
മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799

Hot Topics

Related Articles