ഇന്ധനം വേണ്ട, ശബ്ദമില്ല, ഇലക്ട്രിക് ബോട്ടിൽ 10 രൂപ ചിലവിൽ കോട്ടയത്തു നിന്നും കൊച്ചിക്ക് ഒരു ജലയാത്ര

കോട്ടയം :ചിങ്ങവനത്തെ കേളചന്ദ്ര പ്രിസിഷൻ എഞ്ചിനീയേഴ്സ് നിർമ്മിച്ചെടുത്ത സിനിർജി 58 എന്ന ഇലക്ട്രിക്ക്, സോളാർ ബോട്ടാണ് ഈ വ്യത്യസ്ത യാത്രാ അനുഭവം സമ്മാനിക്കുന്നത്.

Advertisements

പൂർണ സുരക്ഷ ഉറപ്പാക്കിയുള്ള രൂപകല്പനയോടെയുള്ള ബോട്ട് നിർമ്മിച്ചിരിക്കുന്നത് അലൂമിനിയം ബോഡിയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12 മണിക്കൂർ വരെ തുടർച്ചയായി യാത്ര ചെയ്യാൻ കഴിയുന്ന ഈ ബോട്ടിന് 10 കിലോമീറ്റർ വേഗതയാണുള്ളത്.

രണ്ടു പേർക്കും, അഞ്ച് പേർക്കും എന്നി ഇരിക്കാവുന്ന തരത്തിലും,
ഇലക്ട്രിക്ക് സംവിധാനത്തോടെ മാത്രം യാത്രചെയ്യാവുന്ന സ്പീഡ് ബോട്ടും, അലുമിനിയത്തിലും, തടിയിലും നിർമ്മിത കയാക്കിംങുമാണ് ആദ്യഘട്ടത്തിൽ റോണി തോമസ് കേളചന്ദ്രയുടെ നേതൃത്വത്തിൽ നിർമ്മിച്ചിരിക്കുന്നത്.

1.5 KW ൻ്റെ നാല് ബാറ്ററികൾ, ആക്സിലേറ്റർ, റിവേഴ്സ് ഗിയർ, ഗൂഗിൾ മാപ്പ്, നാവിഗേഷൻ എന്നിവയും ബോട്ടിനുണ്ട്.

ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്നതിനിടയിൽ സോളാർ ബാറ്ററി യിലേക്ക് യാത്രയ്ക്കിടയിൽ തന്നെ
മാറ്റുവാനുമുള്ള സൗകര്യമുണ്ട്.

കേള ചന്ദ്രയുടെ ചിങ്ങവനത്തെ
വർക്ക് ഷോപ്പിലും, കൊടൂരാറിലുമായി രണ്ടുവർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് ബോട്ട് ലോഞ്ചിംങ് നടന്നത്.

കോട്ടയം നാട്ടകം പോർട്ടിൽ നടന്ന ബോട്ടുകളുടെ ലോഞ്ചിങ്, പോർട്ട് മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസ് നിർവഹിച്ചു.
പോർട്ട് ജനറൽ മാനേജർ രൂപേഷ് ബാബു, കേളചന്ദ്ര
പ്രസിഷൻ എൻജിനീയേഴ്സ്
ജനറൽ മാനേജർ റോണി തോമസ്, ഫിലിപ്പ് തോമസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ടൂറിസം സാധ്യതകൾക്ക് കണക്കിലെടുത്ത് നദികൾ കനാലുകൾ ,തടാകങ്ങൾ എന്നിവിടളിലൂടെ വളരെ സാവധാനത്തിൽ യാത്ര ചെയ്തു, എന്നാൽ പ്രദേശവാസികൾക്ക്
ശബ്ദം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകാതെ
മലിനീകരണം പൂർണമായും ഒഴിവാക്കി കൊണ്ട് യാത്ര ചെയ്യാൻ കഴിയും എന്നതും സിനർജി ബോട്ടിൻ്റെ ആകർഷണീയതയാണ്.

വാണിജ്യാടിസ്ഥാനത്തിലുള്ള ബോട്ടുകളുടെനിർമ്മാണം അടക്കമുള്ള സാധ്യതകൾ തേടിക്കൊണ്ട്
ഇലക്ട്രിക് ബോട്ടുകളുടെ പുതിയ വേർഷനുകൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്
കേളചന്ദ്ര
എൻജിനിയേഴ്സിന് ചുക്കാൻ പിടിക്കുന്ന റോണി തോമസിൻ്റെ ശ്രമം.

Hot Topics

Related Articles