കോട്ടയം മെഡിക്കൽ കോളേജിലെ തീപ്പിടുത്തം: മെബൈൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി 

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തീപ്പിടിക്കുനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൊബൈൽ ഫോറൻസ് വിഭാഗം എത്തി. ഏറ്റുമാനൂർ

Advertisements

മൊബൈൽ ഫോറൻസിക് സി ഐ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് എത്തിയത്. ഉച്ചകഴിഞ്ഞ് 2 30 നാണ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.

പ്രഥമ വിവര റിപ്പോർട്ട് ഇവർ മേലുദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുമെന്നാണ് ഇവർ അറിയിച്ചത്. അതേസമയം അഗ്നിബാധയുണ്ടായി 48 മണിക്കൂറിനു ശേഷമാണ് ഏതെങ്കിലും ഒരു അന്വേഷണ ഏജൻസി ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനായിസ്ഥലത്തെത്തുന്നത്.

കോൺക്രീറ്റ് പാളികൾ അടർന്നുവീണ് കമ്പികൾ തെളിഞ്ഞു കാണാം.

തീ പിടിച്ചപ്പോൾ കഠിനമായ ചൂടുമൂലം കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെ മേൽത്തട്ടിൻ്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയും കമ്പികൾ തെളിഞ്ഞു കാണുകയും ചെയ്യാം. കെട്ടിടമാകെ പുക കൊണ്ട് കരി പിടിച്ച് കറുത്തിരിക്കുകയാണ്. തൂണുകൾക്കുള്ളിലെ കമ്പികളും ചൂടു കൊണ്ട് വികസിച്ച് കോൺക്രീറ്റ് അടർന്നു വീഴാനുള്ള സാധ്യത ഏറുകയാണ്. 

അതേ സമയം ഇതേ കെട്ടിടത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങളും അതിവേഗം നടക്കുന്നു.നിരവധി തൊഴിലാളികളാണ് ഇവിടെ പണിയെടുത്തു കൊണ്ടിരിക്കുന്നത്.

Hot Topics

Related Articles