ഹോട്ടൽ ജീവനക്കാർക്ക് ടൈം ഫോയ്ഡ് വാക്സിൻ നിർബന്ധം : കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന ടൈഫോയ്ഡ് വാക്‌സിന്‍ അപ്രത്യക്ഷമായി

തിരുവനന്തപുരം: ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡിനെതിരായ കുത്തിവെപ്പെടുക്കണമെന്ന നിബന്ധനയ്ക്കുപിന്നാലെ വിപണിയില്‍ കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന ടൈഫോയ്ഡ് വാക്‌സിന്‍ അപ്രത്യക്ഷമായി. ഈ മാസം ആദ്യം ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നിര്‍ദേശം വന്നതിനുപിന്നാലെ വിപണിയില്‍ 165 രൂപയ്ക്ക് ലഭിച്ചിരുന്ന വാക്‌സിനാണ് കിട്ടാതായത്. പകരം 2000 രൂപവരെ വിലയുള്ള വാക്‌സിന്‍ വിപണിയിലെത്തി. ചില കടകളില്‍മാത്രമാണ് കുറഞ്ഞവിലയ്ക്കുള്ള വാക്‌സിന്‍ ഇപ്പോള്‍ കിട്ടുന്നത്.

Advertisements

സര്‍ക്കാര്‍ ഔട്ട്ലെറ്റുകളിലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളിലും വാക്‌സിന്‍ കിട്ടാനില്ല. വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ മരുന്നുകച്ചവടക്കാര്‍ കുറഞ്ഞവിലയ്ക്കുള്ള മരുന്ന് പൂഴ്ത്തിവെച്ച്‌ വിലകൂടിയ മരുന്ന് വില്‍പ്പനയ്ക്കിറക്കിയതായാണ് ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൈഫോയ്ഡ് വാക്‌സിന്‍ പൂഴ്ത്തിവെക്കുന്നവരുടെപേരില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കും. 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തെന്നാണ് കരുതുന്നത് ബാക്കിയുള്ളവര്‍ക്കുവേണ്ടിയാണ് തീയതി നീട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.

Hot Topics

Related Articles