പരീക്ഷക്കാലത്ത് ഉറക്കം ഒഴിഞ്ഞ് പഠിക്കേണ്ട : ആഹാരം ശ്രദ്ധിക്കണം :  എസ് എസ് എൽ സി പരീക്ഷ അടുത്തിരിക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ 

 പത്തു വർഷത്തെ പഠനത്തിനു ശേഷം ആദ്യമായി എഴുതുന്ന പൊതു  പരീക്ഷയാണ് പത്താംക്ലാസ് പരീക്ഷ. ആത്മവിശ്വാസത്തോടെ പരീക്ഷ ഹാളിലെത്തണം. പരീക്ഷ എഴുതണം, ഉയർന്ന ഗ്രേഡ് വാങ്ങി തന്നെ പരീക്ഷകൾ പാസ്സാകണം. അതാണല്ലോ അന്തിമ ലക്ഷ്യം. അതിനായി ഇനി സൂചിപ്പിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുക.

Advertisements

▪️ പരീക്ഷ അടുത്ത ഇനിയുള്ള ദിവസങ്ങളിൽ ചൂടു കുടുതലായിരിക്കും വസ്ത്രധാരണത്തിൽ പ്രത്യേക കരുതൽ വേണം. കട്ടി കൂടിയ  വസ്ത്രങ്ങൾ ഒഴിവാക്കണം. ചൂട് കൂടുതലുള്ള കാലവസ്ഥയിൽ  കട്ടി കൂടിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ചൂട് അധികരിക്കും ഉന്മേഷം കുറയാനുമിടയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

▪️ ആവശ്യത്തിനുള്ള വിശ്രമം വേണം ഏറെ നേരം ഉറക്കം കളഞ്ഞുള്ള പഠനം വേണ്ട .

പരീക്ഷ കാലത്തെ ഭക്ഷണക്രമം പ്രധാനമാണ്. ഭക്ഷണം തലച്ചോറിനെ ഉദ്ദീപിക്കണം. ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാകണം കഴിക്കേണ്ടത്. അതും കൃത്യ ഇടവേളകളിൽ തന്നെയാകണം. അല്ലെങ്കിൽ ചിന്തകൾ മനസ്സിൽ ഉണ്ടാകുവാനും പഠിച്ചത് ഓർമയിൽ സൂക്ഷിക്കാനും ബുദ്ധിമുട്ടാവും.

 ▪️തലച്ചോറും നാഡീവ്യൂഹവും തമ്മിൽ നല്ല ആശയ വിനിമയത്തിനും ഏകാഗ്രത ലഭിക്കാനും കണക്കു കൂട്ടാനും വെള്ളം ആവശ്യമാണ്. അതിനാൽ ദിവസം കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. 

 ▪️ഓർമശക്തി കൂട്ടുന്ന കോളിൻ അയിലയിലും മത്തിയിലുമുണ്ട്. ഓർമശക്തി വർദ്ധിപ്പിക്കാൻ കഴിയുന്ന വൈറ്റമിൻ ബി തവിടു കളയാത്ത ധാന്യത്തിലും പയറിലും ബദാമിലുമുണ്ട്.

 ▪️ പരീക്ഷയും പഠനവുമെല്ലാം മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതാണല്ലോ. മാനസിക സമ്മർദം ഒഴിവാക്കാൻ കഴിയുന്ന സെലീനിയം സിംങ്ക് എന്നിവ പച്ചക്കറിയും ഇലക്കറികളിലുമുണ്ട്. സമ്മർദ്ദം തോന്നുമ്പോൾ ആശ്വാസം തോന്നാൻ സഹായിക്കുന്ന സെറാടോണിൻ ,പാലും പാലുൽപന്നങ്ങളിലും ഉണ്ട് . ഇത്തരം ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കണം.

▪️ ചായ കാപ്പി എന്നിവ നമ്മുടെ ഭക്ഷണ ക്രമത്തിന്റെ ഭാഗമാണ്..

പക്ഷേ ഇത് ശാരീരിക പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും മാനസിക സമ്മർദ്ദം കൂട്ടുകയും ചെയ്യും.

▪️ കോളയും അതുപോലെയുള്ള മറ്റു  പാനീയങ്ങൾ ഐസ്ക്രീം എന്നിവ കൗമാരക്കാർക്ക്  ഇഷ്ടമായിരിക്കും. പക്ഷെ ശരീരത്തിന് നല്ലതല്ല. ശാരീരിക പ്രവർത്തനം മന്ദീഭവിപ്പിക്കും. മാനസീക സമ്മർദ്ദം കൂട്ടും ഏകാഗ്രത ഇല്ലാതാക്കുകയും ചെയ്യും.

.

▪️മാസ്യ ഉൽപ്പന്നങ്ങൾ പ്രത്യേകിച്ച വറുത്തതും പൊരിച്ചതും കൂടാതെ ബിരിയാണി പൊറോട്ട എന്നിവയെല്ലാം പരീക്ഷാ കാലയളവിൽ ഒഴിവാക്കണം.

 .

▪️ ദോശ ഇഡ്ഡലി ചപ്പാത്തി തുടങ്ങിയ നാടൻ വിഭവങ്ങൾ പ്രാതലിന്‌ ആകാം. താല്പര്യമെങ്കിൽ മുട്ടയും പാലും ആകാം. ഉച്ചഭക്ഷണം സാധാരണ അരിയുടെ ചോറും മീൻകറിയും തോരനും അവിയലും ആകാം.

 എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമായിരിക്കാൻ ശ്രദ്ധിക്കണം പരീക്ഷ കാലയളവിൽ അത്യാവശ്യത്തിനു മാത്രമേ ചായയും കാപ്പിയും കുടിക്കാവു.

▪️മാത്സ്യാഹാരങ്ങൾ തീർത്തും ഒഴിവാക്കുന്നതാണ് നല്ലത്. ശാരീരികാരോഗ്യം ഈ സമയം പ്രധാനമാണെന്നു കൂടിയറിയണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.