ക്ഷേത്ര ഉത്സവങ്ങളിൽ കാവിയോ ഓറഞ്ചോ വേണമെന്ന് ഭക്തന് വാശിപിടിക്കാനാവില്ല; ക്ഷേത്രങ്ങളിൽ കാവി വേണമെന്ന് വിവാദങ്ങൾക്കിടെ വിമർശനവുമായി ഹൈക്കോടതി; ക്ഷേത്ര ഉത്സവത്തിൽ രാഷ്ട്രീയത്തിനു പങ്കില്ലെന്ന് ദേവസ്വം ബെഞ്ച്

തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിൽ കാവി അല്ലെങ്കിൽ ഓറഞ്ച് നിറത്തിലുള്ള അലങ്കാരങ്ങൾ ഉപയോഗിക്കണമെന്ന് പറയാൻ ഭക്തന് ഒരു അവകാശവുമില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.

Advertisements

രാഷ്ട്രീയത്തിന് ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിലോ ആഘോഷത്തിലോ ഒരു പങ്കുമില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം മേജർ വെള്ളായണി ദേവീ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഭക്തൻ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രത്തിലെ ഉത്സവ സമയങ്ങളിൽ മുൻവർഷങ്ങളിലുണ്ടായ സംഘർഷങ്ങൾ നോക്കിക്കണ്ട് കാവി നിറത്തിലുള്ള അലങ്കാരങ്ങൾക്ക് പകരമായി വിവിധ നിറത്തിലുള്ളവ ഉപയോഗിക്കണമെന്ന് നേമം പൊലീസ് ഇൻസ്‌പെക്ടർ നിർദേശിച്ചിരുന്നു.

ചൊവ്വാഴ് ഉത്സവം ആരംഭിച്ച സാഹചര്യത്തിൽ രാഷ്ട്രീയ നിഷ്പക്ഷമായ തോരണങ്ങളും മറ്റും ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടറും ആവശ്യപ്പെട്ടു. ഇതിനെതിരെ ക്ഷേത്രം ഉപദേശക സമിതിയും ഭക്തനായ എംഎസ് ശ്രീരാജ്കൃഷ്ണൻ പോറ്റിയും ഹർജി സമർപ്പിക്കുകയായിരുന്നു. ഫെബ്രുവരി 24 വരെയാണ് ക്ഷേത്രത്തിലെ ഉത്സവം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.